You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ ജോയി ആലപ്പാട്ടിനേയും, അഡ്വ. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും ആദരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 14, 2014 01:03 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രന്‍ മാര്‍ ജോയി ആലപ്പാട്ടിന്‌ സ്വീകരണവും, അഡ്വ. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയ്‌ക്ക്‌ `ജനസേവ' അവാര്‍ഡും, ഏഷ്യാനെറ്റിന്‌ മാധ്യമ അവാര്‍ഡും നല്‍കി ആദരിക്കുന്നു. ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ ബെല്‍വുഡ്‌ പിള്ളിയില്‍ വികാരിയായി ചുമതലയേറ്റനാള്‍ മുതല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‌ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കിയിരുന്നു. മാര്‍ ജോയി ആലപ്പാട്ടിന്റെ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ്‌ ഇപ്പോള്‍ സഭ അദ്ദേഹത്തെ ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയുടെ സഹായ മെത്രനായി ഉയര്‍ത്തിയിരിക്കുന്നത്‌.

 

അതുപോലെ കേരളത്തിലെ നിയമസഭാ മണ്‌ഡലങ്ങളില്‍ വെച്ച്‌ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതു പരിഗണിച്ച്‌, കടുത്തുരുത്തി എം.എല്‍.എ മോന്‍സ്‌ ജോസഫ്‌, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രഖ്യാപിച്ച `ജനസേവ' പുരസ്‌കാരത്തിന്‌ അര്‍ഹനായിരിക്കുകയാണ്‌. കൂടാതെ കേരളത്തിലെ കൗമാരപ്രായത്തിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുകയും, സ്‌കൂളുകളിലെ ടോയ്‌ലറ്റുകളുടെ ശോച്യാവസ്ഥയെക്കുറിച്ച്‌ `ഞങ്ങള്‍ക്കുമുണ്ട്‌ ആശങ്കകള്‍' എന്ന പേരില്‍ ഫീച്ചര്‍ തയാറാക്കി സര്‍ക്കാര്‍ തലത്തിലും പൊതുജനമധ്യത്തിലും അവതരിപ്പിച്ച ഏഷ്യാനെറ്റിന്‌ മാധ്യമ അവാര്‍ഡും നല്‍കും. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായിട്ടാണ്‌ ഇത്തരത്തിലുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്‌.

 

പ്രസ്‌തുത ചടങ്ങില്‍ അമേരിക്കയിലെ വിവിധ മത-സാംസ്‌കാരിക-സംഘടനാ നേതാക്കളോടൊപ്പം ഷിക്കാഗോ മോര്‍ട്ടന്‍ഗ്രോവ്‌ മേയര്‍ ഡാന്‍ ഡി മരിയ, ബെല്‍വുഡ്‌ സിറ്റി മേയര്‍ എന്നിവരും പങ്കെടുക്കുന്നതാണ്‌. സ്വീകരണ ചടങ്ങിലേക്കും, അവാര്‍ഡ്‌ ദാന കര്‍മ്മത്തിലേക്കും എല്ലാ മലയാളികളേയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി വള്ളിക്കളം (847 722 7598), സാബു നടുവീട്ടില്‍ (224 766 0379), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), രഞ്‌ജന്‍ ഏബ്രഹാം (847 287 0661).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.