You are Here : Home / USA News

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഓണാഘോഷം ഗംഭീരമായി

Text Size  

Story Dated: Saturday, October 04, 2014 04:45 hrs UTC

- വിവിന്‍ ഓണശ്ശേരില്‍

 

സാന്‍ഹൊസെ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ കെസിസിഎന്‍സി വുമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. വി.കുര്‍ബ്ബാനയ്ക്കുശേഷം താലപ്പൊലിയേന്തിയ ബാലികമാരുടെയും, ചെണ്ടമേളങ്ങളുടെയും പുലികളികളുടെയും അകമ്പടിയോടുകൂടി മാവേലി മന്നന്‍ ദേവാലയ അങ്കണത്തിലേയ്ക്കു പ്രവേശിക്കുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നു കേരളീയ തനിമ നിലനിര്‍ത്തുന്ന മുണ്ടും ഷര്‍ട്ടും അണിഞ്ഞിറങ്ങിയ വികാരി ജോസ് ഇല്ലികുന്നമ്പറത്തച്ചനൊപ്പം ഇടവകാംഗങ്ങള്‍ ആഘോഷമായ ഘോഷയാത്രയോടെ പാരിഷ് ഹാളിലേയ്ക്ക് പ്രവേശിച്ചു. അതിനെ തുടര്‍ന്ന് ഓണസദ്യയും, ഓണകളികളും നടത്തി.

 

ഇടവകയിലെ ഓരോ വാര്‍ഡില്‍ നിന്നും കൊണ്ടുവന്ന പപ്പടം, പഴം പായസം, വിവിധയിനം കറികളുംവാഴയില്‍ വിളമ്പി ഓണസദ്യ ഗംഭീരമാക്കി. ഇടവാകംഗങ്ങള്‍ എല്ലാവരും ആവേശപൂര്‍വ്വം ഓണഘോഷങ്ങളില്‍ പങ്കെടുത്തു. വുമന്‍സ് ഫോറം പ്രസിഡന്റ് സാലി വട്ടാടിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷപരിപാടിക്കു ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് നന്ദി പ്രകാശിപ്പിച്ചു. ഓണകളികള്‍ക്ക് വിവിന്‍ ഓണാശേരില്‍, അ്‌നില്‍ കണ്ടാരപ്പള്ളി, സ്റ്റീഫന്‍ വേലികെട്ടേല്‍, ജോസ് മാമ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അന്നേദിവസംതന്നെ വന്‍സന്റി ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ ഫോട്ടോ ഷോട്ട് ഇവന്റിന് പ്രവീണ്‍ ഇലഞ്ഞിക്കല്‍, വിവിന്‍ ഓണശ്ശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓണാഘോഷ പരിപാടികള്‍ക്ക് വിമണ്‍സ് ഫോറം ഭാരവാഹികളായ, സാലി വട്ടാടികുന്നേല്‍, ജാസ്മിന്‍ വടുതല, ഷൈനി ഇല്ലികാട്ടില്‍, മേരി തറയില്‍, മാഗി ചെമ്മാച്ചേരില്‍, എന്നിവര്‍ നേതൃത്വംനല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.