You are Here : Home / USA News

തണ്ണീര്‍മുക്കം മൂന്നാംഘട്ട നിര്‍മ്മാണത്തിന് ടോമാര്‍ ഗ്രൂപ്പ്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Monday, September 29, 2014 12:39 hrs UTC


 
ന്യൂജഴ്സി. കുട്ടനാടന്‍ പാക്കേജിലുള്‍പ്പെട്ട തണ്ണീര്‍മുക്കം ജലപദ്ധതി നവീകരണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ അമേരിക്കന്‍ മലയാളി. ബിസിനസിന് വളക്കൂറുളള മണ്ണ് അമേരിക്കയാണെങ്കിലും ജന്മനാടിന്റെ വികസന പ്രക്രിയയില്‍ സഹകരിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഞാന്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കാരണമെന്ന് ന്യൂജഴ്സിയിലെ  ഈസ്റ്റ് ബ്രണ്‍സ്വിക്ക് ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ് സാരഥി തോമസ് മൊട്ടക്കല്‍ പറയുന്നു. വാട്ടര്‍ ട്രീറ്റ്മെന്റ് പോലെ ടെക്നോളജിയുടെ ഇടപെടല്‍ കൂടുതലുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഈ രംഗത്തേക്കിറങ്ങിയതും 15 വര്‍ഷമെന്ന ചുരുങ്ങിയ സമയം കൊണ്ട് പ്രതീക്ഷകളെ വെല്ലുന്ന വിജയം നേടിയതും.

വേമ്പനാട്ടു കായിലേക്ക് ഉപ്പുവെളളം കയറുന്നത് നിയന്ത്രിക്കാനായി രൂപപ്പെടുത്തിയിട്ടുളളതാണ് തണ്ണീര്‍മുക്കം ബണ്ട് പദ്ധതി. മൂന്നു ഘട്ടങ്ങളായാണ് പദ്ധതി വിഭാവനം ചെ യ്തിരിക്കുന്നത്. രണ്ടുഘട്ടങ്ങള്‍ 1968 ല്‍ പൂര്‍ണമായി. മണ്ണു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ബണ്ട് മാറ്റി ഗേറ്റുകള്‍ ഉളള പാലം നിര്‍മ്മിക്കുന്ന മൂന്നാംഘട്ടം നവീകരണ പദ്ധതിയുടെ ചുമതലയാണ് ടോമാര്‍ കണ്‍സ്ട്രക്ഷന്‍ ഏറ്റെടുത്തിരിക്കുന്നത്. മൂവാറ്റുപുഴ ആസ്ഥാനമായുളള മേരിമാതാ കണ്‍സ്ട്രക്ഷനുമായി സഹകരിച്ചാണ് ടോമാര്‍ പദ്ധതി നടപ്പാക്കുന്നത്.

പുതിയ പാലം നിര്‍മ്മിക്കുമ്പോള്‍ ഉപ്പുവെളളം നിയന്ത്രിക്കാനുളള ഗേറ്റുകളും സ്ഥാപിക്കേണ്ടതുണ്ട്. വെളളത്തിലെ ഉപ്പിന്റെ സാന്ദ്രതയനുസരിച്ച് തനിയെ തുറക്കുകയും അടയ് ക്കുകയും ചെയîുന്ന ഓട്ടോമാറ്റിക് സംവിധാനം ഗേറ്റുകള്‍ക്ക് ഉണ്ടായിരിക്കും. ശാസ്ത്രീയ നിഗമനങ്ങളും കണക്കുകൂട്ടലുകളും ഗേറ്റ് നിര്‍മ്മിക്കുമ്പോള്‍ കൃത്യമായിരിക്കണം. ഇത്ത രം സാങ്കേതിക വിദ്യകളിലുളള കമ്പമാണ് തണ്ണീര്‍മുക്കം പദ്ധതിയുമായി സഹകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറായ തോമസ് മൊട്ടക്കല്‍ പറയുന്നു. മറ്റു രണ്ട് കോണ്‍ക്രീറ്റ് പാലങ്ങളിലും ഇത്തരത്തിലുളള ഗേറ്റുകളുണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ല. ഇവയുടെ പുനര്‍ നിര്‍മ്മാണത്തിനുളള കരാറിലും ടോമാര്‍ ബിഡ് നല്‍കിയി ട്ടുണ്ട്. അതിന്റെ തീരുമാനം പിന്നീടേ അറിയാനാവൂ.  പാലം നിര്‍മ്മാണവും ഗേറ്റ് സ്ഥാപിക്കലും (ബ്രിഡ്ജ് കം റഗുലേറ്റര്‍) ഉള്‍പ്പെടുന്ന പദ്ധതിക്ക് 182 കോടി രൂപയാണ് ചെലവ്. 40 അടി നീളവും 27 അടി ആഴവുമുളള 28 ഗേറ്റുകളാണ് സ്ഥാപിക്കുക. ഗേറ്റ് അടച്ചിടുമ്പോള്‍ തന്നെ മത്സ്യങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാനുളള ഫിഷ് ലാഡര്‍ സംവിധാനവും ഗേറ്റിലുണ്ടാകും. വേമ്പനാട്ടു കായലിന് കുറുകെയുളള പാലത്തിന് രണ്ടു കിലോമീറ്ററാണ് ആകെ നീളം.

രസകരവും അതിനൊപ്പം ഉദ്വേഗം നിറഞ്ഞതുമായിരുന്നു ടെന്‍ഡര്‍ ഉറപ്പിക്കുന്നതു വരെയുളള കാര്യങ്ങളെന്ന് തോമസ് മൊട്ടക്കല്‍ ചൂണ്ടിക്കാണിക്കുന്നു. നാട്ടിലെ കിടമത്സരവും രാഷ്ട്രീയ ഇടപെടലുകളും എത്രത്തോളം അലോസരമുണ്ടാക്കുമെന്ന് നേരില്‍ അറിയാനായതും ഇതിലൂടെയാണ്. ടോമാര്‍ കണ്‍സ്ട്രക്ഷന്‍ വിദേശ കമ്പനിയാണെന്നും വിദേശികള്‍ക്ക് കരാര്‍ നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് വരെ നല്‍കുകയുണ്ടായി. പക്ഷേ നമ്മുടെ നാട്ടില്‍ നിന്നും അമേരിക്കയിലെത്തി വിജയം നേടിയ ഒരു വ്യക്തി ജന്മനാടിനായി ചെയîുന്ന കാര്യങ്ങളില്‍ എന്തു വിദേശബന്ധമാണ് ആരോപിക്കാനുളളതെന്ന് വിലയിരുത്തി കോടതി കേസ് തളളി. നാട്ടിലെ പല കമ്പനികളും ടോമാറിനെതിരെ ലോബിയിങ് നടത്തിയെങ്കിലും ഫലം കാണാതെ പോയി.  

മാധ്യമങ്ങളില്‍ നിന്ന്  വേണ്ടത്ര സഹകരണം കിട്ടിയില്ലെന്ന് തോമസ് മൊട്ടക്കല്‍ പറയുന്നു. വികസനോത്മുഖമായ ഈ പദ്ധതിയെ മാധ്യമലോകം അവഗണിച്ചതായി തോന്നി. നാട്ടിലുളള മീഡിയ ആക്ടിവിസം ശരിയായ ദിശയിലാണോ എന്ന ചോദ്യത്തിലേ ക്കും ഇത് തന്നെ നയിച്ചു.  കോര്‍പ്പറേറ്റ് രൂപമൊന്നുമില്ലെങ്കിലും അമേരിക്കന്‍ മലയാളികള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ തന്നെയെന്ന് തോമസ് മൊട്ടക്കല്‍ പറയുന്നു. നാട്ടില്‍ നടന്ന വാര്‍ത്ത അമേരിക്കയില്‍ തയാറാക്കി നാട്ടിലേക്ക് എത്തിക്കേണ്ടി വരുന്ന അവസ്ഥ. അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരെ ഒരു നൂലില്‍ കോര്‍ത്തിണക്കുന്ന ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സേവനത്തെ താന്‍ അത്യധികം വിലമതിക്കുന്നുണ്ട്. ന്യൂജഴ്സിയില്‍ നടന്ന ഇന്ത്യ പ്രസ്ക്ലബ്ബിന്റെ 2013  ലെ നാഷണല്‍ കോണ്‍ഫറന്‍സില്‍ സ്പൊണ്‍സറുമായിരുന്നു തോമസ് മൊട്ടക്കല്‍.

സെപ്റ്റംബര്‍ 16 ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജലവിഭവ വകുപ്പു മന്ത്രി പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. വി.ജെ കുര്യന്‍ ഐഎഎസ് സ്വാഗതവും എംപിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, എം. എല്‍.എമാരായ പി. തിലോത്തമന്‍, കെ. അജിത്, ഡോ. തോമസ് ഐസക്, ജി. സുധാ കരന്‍, അഡ്വ. മോന്‍സ് ജോസഫ്, തോമസ് ചാണ്ടി, അഡ്വ. സുരേഷ് കുറുപ്പ്, എ.എം ആരിഫ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടനാട് പക്കേജ് അവസാനിച്ചു എന്ന ആരോപണം ശരിയല്ലെന്നും നാടിനു വേണ്ടി ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ചടങ്ങില്‍ യുഎസ്എയില്‍ നിന്നും ടോമാര്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഐസ്നര്‍, ജനറല്‍ മാനേജര്‍ ചാഡ് കാമറോണ്‍ മുതലായവര്‍ പങ്കെടുത്തു. മൂന്നുവര്‍ഷമാ ണ് നിര്‍മ്മാണ കാലാവധി കണക്കാക്കിയിരിക്കുന്നതെങ്കിലും രണ്ടരവര്‍ഷത്തിനുളളില്‍ പ ണി തീര്‍ക്കാനുളള തീവ്രയത്നവുമായാണ് ടോമാറും മാതായും നീങ്ങുന്നത്.
  ഉദ്ഘാടനം നടന്നത് ഈയിടെയാണെങ്കിലും രണ്ടു മാസങ്ങള്‍ക്കു മുമ്പേ തങ്ങള്‍ പണികള്‍ ആരംഭിച്ചിരുന്നതായി തോമസ് മൊട്ടക്കല്‍ പറഞ്ഞു.

പാലത്തിനുളള പൈലിംഗിനാ യി വെളളം വറ്റിക്കുന്നതിനുളള പണികളാണ് ഇപ്പോള്‍ നടക്കുന്നത്. സമീപത്ത് നിര്‍മ്മി ച്ചിട്ടുളള താല്‍ക്കാലിക അണക്കെട്ടില്‍ (കോഫര്‍ ഡാം) നിന്നും വെളളം പമ്പു ചെയîുക യും തുടര്‍ന്ന് വെളളം വറ്റിച്ചിടത്ത് പൈലിംഗ് പണികളും ഇപ്പോള്‍ നടക്കുന്നു. 24 മണിക്കൂറും എന്ന രീതിയിലാണ് ഇപ്പോള്‍ പണി.  ജോ ലിക്കാരായി മലയാളികള്‍ ഏറെയില്ലെന്നതാണ് സത്യം. എല്ലാം ബീഹാറികളും ബംഗാളികളും നേപ്പാളികളും. ഇടയാറന്മുള സ്വദേശിയായ തോമസ് മൊട്ടക്കല്‍ പന്തളം എന്‍എസ്എസ് പോളിടെക്നികില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പാസാവുന്നത് സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിക്കൊണ്ടാണ്. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 11 വര്‍ഷം ജോലി ചെയîവേ ഉന്നത വിദ്യാഭ്യസാം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നൈജീരിയയില്‍ 11 വര്‍ഷം പ്രവര്‍ത്തിച്ച ശേഷം അമേരിക്കയിലെത്തുന്നത് 1995 ലാണ്.

ന്യൂജഴ്സിയിലെ ഈസ്റ്റ് ബ്രണ്‍സ്വിക്ക് ആസ്ഥാനമായി ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ് തുടങ്ങുന്നത് 1998 ല്‍. സാങ്കേതികവിദ്യ ഏറെ ആവശ്യമുളള ജോലികളാണ് ടോമര്‍ ഏറ്റെ ടുക്കാറ്. അതുകൊണ്ടു തന്നെ അമേരിക്കന്‍ വംശജരുടെ കമ്പനികളുമായാണ് കമ്പനിക്ക് കൂടുതല്‍ മത്സരം. പലപ്പോഴും ടെന്‍ഡര്‍ നല്‍കുന്നവരില്‍ താന്‍ മാത്രമാകും ഇന്ത്യക്കാരന്‍. നൂറിലേറെപ്പേര്‍ ടോമറില്‍ ജോലിക്കാരായുണ്ട്. ഇതിനു പുറമെ കൊച്ചി ആസ്ഥാന മായും ഓഫിസുണ്ട്. മുണ്ടന്‍വേലയില്‍ 30 കോടി രൂപയുടെ മലിനജല ശുദ്ധീകരണ പ ദ്ധതി നിര്‍മ്മാണത്തിലാണ്. എക്സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ ജോലി ലഭിക്കാന്‍ ബു ദ്ധിമുട്ടുളള പുതു എന്‍ജിനിയര്‍മാരെ സഹായിക്കാനായി കുസാറ്റിലും (കൊച്ചിന്‍ യൂണി വേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി) മറ്റും പഠിച്ചിറങ്ങിയ 10 എന്‍ജിനിയര്‍ മാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷനില്‍ ട്രെയിനിംഗ് കം എക്സ്പീരിയന്‍സ് പ്രോഗ്രോം കൊച്ചിയില്‍ നടക്കുന്നുണ്ട്.

മാതൃവിദ്യാലയമായ എന്‍എസ്എസ് പോളിടെക്നികുമായി സഹകരിച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിനും ടോമാര്‍ നേതൃത്വം കൊടുക്കുന്നു. ദുബായ് കേന്ദ്രമായി ടോമാര്‍ പ്രവര്‍ത്തിക്കുന്നു. ഗ്ലോബല്‍ വില്ലേജിലെ നിര്‍മ്മാണങ്ങള്‍ ശ്രദ്ധേയമാണ്. ഈവര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഗ്ലോബല്‍ വില്ലേജില്‍ ടോമാര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുകയും നടത്തുകയും ചെ യîുന്ന അമേരിക്കന്‍ പവലിയനും ഉണ്ടാവും. അമേരിക്കയില്‍ നിന്നുമുളള 84 കമ്പനികളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഈ പവലിയനില്‍ ലഭ്യമായിരിക്കും. ഷാര്‍ജ കേന്ദ്രീകരിച്ച് റിജിഡ് സയന്‍സ് എന്ന കമ്പനിയും പ്രവര്‍ത്തിക്കുന്നു.

ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുളള തൊഴിലാളികളാണ് തന്റെ മുതല്‍ക്കൂട്ടെന്ന് തോമസ് വിശ്വസിക്കുന്നു. തൊഴില്‍ദാതാവും തൊഴിലാളിയും ഒരേ നാണയത്തിന്റെ ര ണ്ടുവശങ്ങളാണെന്നും അവര്‍ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കരുതിയും പ്രവര്‍ ത്തിച്ച് വിജയം കൊയîുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടോമാര്‍ ഗ്രൂപ്പ് കമ്പനികളും അതിന്റെ ആഗോള പ്രവര്‍ത്തനങ്ങളും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.