You are Here : Home / USA News

ലോംഗ്‌ ഐലന്റില്‍ ഓണാഘോഷം ഞായറാഴ്‌ച

Text Size  

Story Dated: Saturday, September 27, 2014 09:51 hrs UTC


ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റിലെ ഭാരതീയ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവോണാഘോഷം സെപ്‌റ്റംബര്‍ 28-ന്‌ ഞായറാഴ്‌ച ന്യൂഹൈഡ്‌ പാര്‍ക്കിലുള്ള ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടും. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ഐലന്റിന്റെ (ഐ.എ.എം.എ.എല്‍) നേതൃത്വത്തില്‍ നാസാ കൗണ്ടിയുമായി സഹകരിച്ചുകൊണ്ട്‌ നടത്തപ്പെടുന്ന ഉജ്വല ആഘോഷ പരിപാടികളുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ്‌ സാബു ലൂക്കോസ്‌, ബെഞ്ചമിന്‍ ജോര്‍ജ്‌ (അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍), ബേബി കുര്യാക്കോസ്‌ (സെക്രട്ടറി), മാത്യു തോമസ്‌ (ട്രഷറര്‍) എന്നിവര്‍ സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഉച്ചയ്‌ക്ക്‌ 12.30-ന്‌ വിഭവസമൃദ്ധമായ തിരുവോണ സദ്യയോടെ ആരംഭിക്കുന്ന പരിപാടികളില്‍ അമേരിക്കന്‍ രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍, മലയാളി ദേശീയ സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ജാക്ക്‌ മാര്‍ട്ടിന്‍സ്‌ (ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍), മൈക്കിള്‍ ഷിമല്‍ (ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലി വുമണ്‍), ആഞ്ചലോ ഫെറാറ (കൗണ്‍സില്‍മാന്‍, ടൗണ്‍ ഓഫ്‌ നോര്‍ത്ത്‌ ഹെംപ്‌സ്റ്റഡ്‌), ഡൂഡി ബോസ്‌ വര്‍ത്ത്‌ (സൂപ്പര്‍വൈസര്‍, ടൗണ്‍ ഓഫ്‌ നോര്‍ത്ത്‌ ഹെംപ്‌സ്റ്റഡ്‌), എഡ്വേര്‍ഡ്‌ മംഗാനോ, മൗറീന്‍ ഒ കോണല്‍ (നാസു കൗണ്ടി ഒഫീഷ്യല്‍സ്‌), ഫോമയുടെ നിയുക്ത പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, ഡോ. തോമസ്‌ പി. മാത്യു (എ.കെ.എം.ജി ന്യൂയോര്‍ക്ക്‌ സെക്രട്ടറി) എന്നിവരാണ്‌ വിശിഷ്‌ടാതിഥികള്‍.

തിരുവോണ സദ്യയ്‌ക്കുശേഷം മഹാബലി തമ്പുരാനെ ചെണ്ട-വാദ്യമേളങ്ങളോടെയും, താലപ്പൊലിയുടേയും അകമ്പടിയോടെ സ്വീകരിച്ച്‌ ആനയിക്കുന്നതോടെ പരിപാടികള്‍ക്ക്‌ തുടക്കംകുറിക്കും. തിരുവാതിര, അത്തപ്പൂക്കള മത്സരം, ഭരതനാട്യം, കുച്ചിപ്പുടി, സമൂഹ നൃത്തം, വഞ്ചിപ്പാട്ട്‌, ചിരിയുടെ മാലപ്പടക്കത്തിന്‌ തിരികൊളുത്തുന്ന കോമഡിഷോ, പ്രമുഖ സംഗീതജ്ഞര്‍ ഒരുക്കുന്ന ഗാനമേള, ഇതര പാരമ്പര്യ കലാരൂപങ്ങള്‍ എന്നിവ ഈവര്‍ഷത്തെ ഓണാഘോഷത്തിന്‌ മാറ്റുകൂട്ടും.

ഗൃഹാതുര സ്‌മരണകള്‍ ഉണര്‍ത്തുന്ന തിരുവോണാഘോഷങ്ങള്‍ ഉജ്വലമാക്കുവാന്‍ ഏവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: Clinton. G. Martin Park Hall, 160 Marcus Ave, Newhide Park, NY 11040. (Time 12.30 മുതല്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു ലൂക്കോസ്‌ (പ്രസിഡന്റ്‌) 516 902 4300, ബെഞ്ചമിന്‍ ജോര്‍ജ്‌ (അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍) 516 851 6577, ബോബി കുര്യാക്കോസ്‌ (സെക്രട്ടറി) 516 270 2722, മാത്യു തോമസ്‌ (ട്രഷറര്‍) 917 539 1652), വേണുഗോപാല്‍ (വൈസ്‌ പ്രസിഡന്റ്‌) 516 984 3643, ജോര്‍ജ്‌ തോമസ്‌ (ജോയിന്റ്‌ സെക്രട്ടറി) 516 849 9255, ജയിംസ്‌ മാത്യു (ജോ. ട്രഷറര്‍) 718 344 0846. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.