You are Here : Home / USA News

അരിസോണയില്‍ സപ്‌തമശ്രീ തസ്‌കര: പ്രദര്‍ശനത്തിന്‌

Text Size  

Story Dated: Friday, September 26, 2014 08:32 hrs UTC

   - മനുനായര്‍        
  

 


ഫിനിക്‌സ്‌: ഓണ ആഘോഷനാളുകളില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ചഅഭിപ്രായവും നിരൂപകപ്രശംസയും പ്രേക്ഷകരുടെ ഹൃദയംകവര്‍ന്ന ആസ്വാദനത്തിന്റെ പുത്തന്‌ അനുഭവവും ആയ മലയാളചലച്ചിത്രം `സപ്‌തമശ്രീതസ്‌കര' അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു.സെപ്‌റ്റംബര്‍ 28 ന്‌ ഞാറാഴ്‌ച വൈകിട്ട്‌ 6.45ന്‌ പൊള്ളാക്ക്‌ ടെമ്പേ സിനിമാസിലാണ്‌ (Pollack Tempe Cinemas, 1825 E Elliot Road, Tempe, Arizona 85284) സിനിമപ്രദര്‍ശിപ്പിക്കുന്നത്‌.

പൃഥിരാജ്‌ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ്‌ മാധവ്‌, സുധീര്‌ കരമന, സലാംബുഖാരി, ചെമ്പ്‌ വിനോദ്‌ എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്‌കൃതപദമാണ്‌ സപ്‌തമശ്രീതസ്‌കര, മലയാളത്തില്‍ പറഞ്ഞാല്‌ഐശ്വര്യമുള്ള ഏഴുകള്ളന്മാര്‌. പേരു സൂചിപ്പിക്കും പോലെ ഏഴ്‌കള്ളന്മാരുടെകഥയാണ്‌ ചിത്രം പറയുന്നത്‌.ആഷേപ ഹാസ്യവും നര്‌മവും േകാര്‌ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ്‌ അവതരിപ്പിപ്പെടുന്നത്‌.കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഈ മനോഹരചിത്രംഎല്ലാത്തരം പ്രേക്ഷകര്‌ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ്‌ അണിയിച്ചോരുക്കിയിരിക്കുന്നത്‌. സിനിമയുടെ ടിക്കറ്റുകള്‍ക്ക്‌ ബന്ധപ്പെടുക: 480 275 9869/480 300 9189/480 516 7964/ 480 768 7383.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.