You are Here : Home / USA News

ന്യൂയോര്‍ക്ക് റിവൈവല്‍ 14 ന് സമാപിച്ചു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, September 26, 2014 08:24 hrs UTC



ന്യൂയോര്‍ക്ക് : രക്ഷാമാര്‍ഗ്ഗം മിനിസ്ട്രിയും ന്യൂയോര്‍ക്ക് ഹെബ്രോന്‍ ഐപിസി സഭയും സംയുക്തമായി ന്യൂയോര്‍ക്കില്‍ ക്യൂന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഒരാഴ്ച ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗങ്ങളും അനേകര്‍ക്ക് ആത്മവീര്യം പകരപ്പെട്ടു. വ്യക്തിഗതമായും, കുടുംബബന്ധങ്ങളിലും, സഭാ-സാമൂഹ്യജീവിതത്തിലും വന്ന് ഭവിച്ചിരിക്കുന്ന , ആത്മീയ- സാന്മാര്‍ഗ്ഗിക-ധാര്‍മിക തകര്‍ച്ചയില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നതിനും തലമുറ ദൈവത്തിങ്കലേക്ക് അടുക്കുന്നതിനും ഏവരും ആത്മീയ മൂല്യങ്ങളിലേക്ക് മടങ്ങി വരുന്നതിനും, ആത്മചൈതന്യം പ്രാപിക്കുന്നതിനും ക്രമീകരിക്കപ്പെട്ട ന്യൂയോര്‍ക്കിലെ ഒന്നാമത്തെ സംരഭം അനേകര്‍ക്ക് വിടുതലിനും കാരണമായി തീര്‍ന്നുവെന്നും സാക്ഷ്യങ്ങളില്‍ കൂടി വെളിപ്പെട്ടു.
ലോകപ്രസിദ്ധരായ നിരവധി ദൈവദാസീ- ദാസന്മാര്‍ പരിശുദ്ധാത്മ നിറവില്‍ ഒത്തുചേര്‍ന്ന ഈ ആത്മീയ സംഗമത്തില്‍, പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍(ഐപിസി ജനറല്‍ പ്രസിഡന്റ്) സാം റ്റി. മുഖത്തല, വി.വൈ.തോമസ്, നൂറുദ്ദീന്‍ മുള്ള, ജയിംസ് ജോര്‍ജ്ജ്, സാബു ജോര്‍ജ്ജ്, ഡോ.ജോമോന്‍ ജോര്‍ജ്ജ്, ഡോ.ബാബു തോമസ്, സിസ്റ്റര്‍ മേരി ജോണ്‍ തുടങ്ങിയവരെ കൂടാതെ മറ്റു നിരവധി ദൈവദാസന്മാരും ശുശ്രൂഷിച്ചു. യുവജനങ്ങളെ പ്രതിനിധീകരിച്ചു ബോബി തോമസും, ബിജി തോമസും, സുവി. റോയ് മാത്യൂവും, സന്ദേശങ്ങള്‍ നല്‍കി.

തങ്ങളെ തന്നെ താഴ്ത്തി, ഒരു മനസ്സോടുകൂടി വന്നു, സത്യമായി ജീവനുള്ള ദൈവത്തെ വിളിച്ചാല്‍ ഉത്തരം ലഭിക്കുമെന്നതിനാല്‍,  ഉണര്‍വ് യോഗങ്ങളും, കണ്‍വെന്‍ഷനും നിരവധി പേര്‍ക്ക് ആത്മീയ ഉത്തേജനം പകരപ്പെടുവാന്‍ കാരണമായിത്തീര്‍ന്നു. ഒട്ടനവധി പ്രാര്‍ത്ഥന വിഷയങ്ങള്‍ക്ക് മറുപടി ലഭിക്കുവാനും, ദൈവസന്നിധിയില്‍ അനേകര്‍ക്ക് തങ്ങളെത്തന്നെ സമര്‍പ്പിക്കുവാനും ഇടയായ ഒരു പൊതു മീറ്റിംഗ് ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ നാഴികകല്ലായി മാറ്റപ്പെട്ടു എന്നത് അനേകരുടെ സാക്ഷ്യങ്ങളില്‍ കൂടി വെളിവായ് വന്നു.

രക്ഷാമാര്‍ഗം മിനിസ്ട്രിയില്‍ക്കൂടി രക്ഷകനെ പലര്‍ക്കും കണ്ടുമുട്ടുവനും, മറ്റു ചിലര്‍ക്ക് ആത്മസ്‌നാനം പ്രാപിക്കുവാനും, വേറെ ചിലര്‍ക്ക് സുവിശേഷ വേലയ്ക്കു സമര്‍പ്പിക്കുവാനും ഇടയായത് ഈ മീറ്റിങ്ങിന്റെ പ്രത്യേകതയായി മാറി. ഐപിസി ഈസ്റ്റേണ്‍ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.ഫിലിപ്പ് പ്രാര്‍ത്ഥിച്ചു ഉത്ഘാടനം ചെയ്ത് ആരംഭിച്ച മഹായോഗത്തില്‍ സുവി. വില്ല്യം ഫിലിപ്പ് സങ്കീര്‍ത്തനം വായിക്കുകയും, പാസ്റ്റര്‍മാരായ മോനി മാത്യു, എം.ജി.ജോണ്‍സന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വിവിധ ദിനങ്ങളിലെ ശുശ്രൂഷകളില്‍ പാസ്റ്റര്‍മാരായ ജോസഫ് വില്യംസ്, കുര്യന്‍ തോമസ്, തോമസ് കിടന്‍ഗാലില്‍, ആല്‍വിന്‍ ഡേവിഡ്, സാമുവേല്‍ ജോണ്‍, ജോയി തോമസ് തുടങ്ങിയവര്‍ അധ്യക്ഷം വഹിക്കുകയുമുണ്ടായി. പാസ്റ്റര്‍മാരായ ബിജു മാത്യൂ, പൊടിയന്‍ തോമസ്, ബ്ര.ഡേവിഡ് തോമസ്, ജോബി ജോയ്, സിസ്.ബിജി തോമസ് എന്നിവര്‍ വിവിധ ദിനങ്ങളിലെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി. രക്ഷാമാര്‍ഗം മിനിസ്ട്രി ടീം ആത്മീയ ഗാനാലാപനം നിര്‍വ്വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.