You are Here : Home / USA News

റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കത്തീഡ്രല്‍ വികാരി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 23, 2014 11:44 hrs UTC

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ ഇടവകയുടെ പുതിയ വികാരിയായി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ അച്ചനെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ നിയമിച്ചു. ഇപ്പോള്‍ കത്തീഡ്രല്‍ വികാരിയായിരിക്കുന്ന മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ട്‌ രൂപതയുടെ സഹായ മെത്രനായി നിയമിതനാകുന്നതിനാലാണ്‌ ബഹുമാനപ്പെട്ട അഗസ്റ്റിനച്ചനെ കത്തീഡ്രല്‍ ദേവാലയത്തിന്റെ പുതിയ വികാരിയായി നിയമിച്ചിരിക്കുന്നത്‌.

 

രൂപതയുടെ വികാരി ജനറാളും, മെത്രാഭിഷേക ചടങ്ങുകളുടെ ജനറല്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്‍ 2014 ഒക്‌ടോബര്‍ അഞ്ചാം തീയതിയാണ്‌ പുതിയ നിയമനപ്രകാരം ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്‌. പുതിയ വികാരിയുടെ നിയമനം സംബന്ധിച്ചുള്ള അറിയിപ്പ്‌ സെപ്‌റ്റംബര്‍ 21-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാന മധ്യേ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ നടത്തി. കത്തീദ്രല്‍, രൂപതാധ്യക്ഷന്‍ ഔദ്യോഗീകമായി ദൈവജനത്തിന്‌ പ്രബോധനം നല്‍കുന്ന രൂപതയുടെ ആസ്ഥാന ദേവാലയമാണ്‌. `കത്തീദ്ര' എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം 'ഔദ്യോഗിക ഇരിപ്പിടം' എന്നാണ്‌. മെത്രാന്റെ ഔദ്യോഗിക സിംഹാസന ദേവാലയമാണ്‌ കത്തീഡ്രല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.