You are Here : Home / USA News

ബൈബിള്‍ ക്ലാസും സുവിശേഷ യോഗവും സെപ്‌റ്റംബര്‍ 22 മുതല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 20, 2014 09:26 hrs UTC

 
ഷിക്കാഗോ: കെനോഷയിലുള്ള ശാരോണ്‍ ഫെല്ലോഷിപ്പ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 22 മുതല്‍ 25 വരെ ബൈബിള്‍ ക്ലാസും, 26, 27 തീയതികളില്‍ സുവിശേഷ യോഗങ്ങളും നടക്കുന്നു. 
 
പ്രശസ്‌ത ക്രൈസ്‌തവ സാഹിത്യകാരനും സുവിശേഷ പ്രസംഗകനും ഇന്റര്‍നാഷണല്‍ ഗോസ്‌പല്‍ ചര്‍ച്ചിന്റെ വൈസ്‌ പ്രസിഡന്റുമായ പാസ്റ്റര്‍ തോമസ്‌ മാമ്മന്‍, ഗാനരചയിതാവും തിരുനല്‍വേലി ശാരോണ്‍ സെക്ഷന്‍ പാസ്റ്ററും ക്രിസ്‌ത്യന്‍ വേള്‍ഡ്‌ മാസികയുടെ എഡിറ്ററുമായ പാ. സാം ടി. മുഖത്തല എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 
 
തിങ്കള്‍ മുതല്‍ വ്യാഴം വരെ കെനോഷയിലുള്ള ശാരോണ്‍ സഭാ മന്ദിരത്തിലും, വെള്ളി, ശനി ദിവസങ്ങളില്‍ ഗര്‍ണി കമ്യൂണിറ്റി ചര്‍ച്ച്‌ ഓഡിറ്റോറിയത്തിലുമാണ്‌ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. 
 
ഷിക്കാഗോയുടെ വടക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ക്രമീകരിച്ചിരിക്കുന്ന ഈ യോഗങ്ങളില്‍ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സാമുവേല്‍ കുരുവിള അറിയിച്ചു. പാ. ജോണ്‍ തോമസ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു. ജോണ്‍സണ്‍ ഉമ്മന്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.