ഒഹായൊ . 2012 ല്‍ ചാര്‍ഡന്‍ ഹൈസ്കൂള്‍ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സെപ്റ്റംബര്‍ 11 വ്യാഴാഴ്ച വൈകിട്ട് ജയിലില്‍ നിന്നും രക്ഷപ്പെടുന്നതായി പൊലീസ്.
പത്തൊമ്പത് വയസുളള ടി. ജെ. ലെയ്ന്‍ എന്ന പ്രതി മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ മറ്റ് രണ്ട് കേസുകളിലെ പ്രതികളുമായാണ് ലിമ പ്രിസണില്‍ നിന്നും രക്ഷപ്പെട്ടത്. ലിമ പൊലീസ് സാര്‍ജന്റ് ആന്റാ ഗ്രീന്‍ വ്യാഴാഴ്ച വൈകിട്ട് 7.30 നാണ് ഈ വിവരം പുറത്ത് വിട്ടത്.
2012 ഫെബ്രുവരിയില്‍ ക്ലീവ് ലാന്റ് ചാര്‍ഡന്‍ ഹൈസ്കൂളില്‍ 22 കാലിബര്‍ തോക്കും കത്തിയുമായി പ്രവേശിച്ചു. കാഫ്റ്റീരിയായിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പത്ത് റൌണ്ടാണ് വെടിയുതിര്‍ത്തത്. 16 വയസുളള രണ്ട് കുട്ടികളും ഒരു പതിനേഴുകാരനും ആ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
പ്രതിഭകള്ക്കുവേണ്ടിയുളള തിരിച്ചല്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് ഒഹായൊ പബ്ലിക്ക് സെഫ്റ്റി ആന്‍ഡ് കറക്ഷന്‍സ് അധികൃതര്‍ പറഞ്ഞു. രക്ഷപ്പെട്ട രണ്ടു പ്രതികള്‍ അപകടകാരികളാണെന്നും ഇവരെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 911 നമ്പര്‍ വിളിച്ചറിയിക്കണമെന്നും പൊതു ജനങ്ങളോടു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments