You are Here : Home / USA News

തൊഴിയൂര്‍ സ്വതന്ത്ര സുറിയാന സഭ വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 08, 2014 11:41 hrs UTC

തൃശ്ശൂര്‍ : തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത റൈറ്റ് റവ. ജോസഫ് മാര്‍ കുറിലോസ് സെപ്റ്റംബര്‍ 7 ഞായറാഴ്ച ഉച്ചക്ക് തൃശൂര്‍ കുന്നംകുളത്ത് വെച്ചു പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാലം ചെയ്തു. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാന അനുഷ്ഠിച്ച ശേഷം ഉച്ചഭക്ഷത്തിന് തയ്യാറാകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മാര്‍ത്തോമാ സഭാ മെത്രാപ്പോലീത്ത റൈറ്റ്.റവ.ഡോ. അലക്‌സാണ്ടര്‍ തിരുമേനി 1986 ആഗസ്റ്റ് 27 നാണ് ജോസഫ് മാര്‍ കുറിലോസിനെ തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാപോലീത്തയായി സ്ഥാനാഭിഷേകം നടത്തിയത്. 2001 മെയ് 28 ന് സഭാ കൗണ്‍സില്‍ ജോസഫ് മാര്‍ കുറിലോസ് തിരുമേനിക്ക് വലിയ മെത്രാപ്പോലീത്ത പദവി നല്‍കി. ഒലിയ മെത്രാപ്പോലീത്തയായി സഭാ സേവനത്തിലിരിക്കെ നിരവധി തവണ അമേരിക്ക ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബൈബിള്‍ പ്രഭാഷകന്‍, നല്ല വാഗ്മി, തിരുവചനി സത്യങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ പണ്ഡിതന്‍ എന്നീ നിലകളില്‍ എല്ലാവരുടെയും പ്രശംസയും, സ്‌നേഹാദരങ്ങളും നേടിയെടുത്ത അഭിവന്ദ്യ വലിയ തിരുമേനിയുടെ പെട്ടെന്നുള്ള ദേഹവിയോഗം ക്രൈസ്തവ സഭക്കും, പ്രത്യേകിച്ചു തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭക്കും നികാത്താനാവാത്ത വലിയ നഷ്ടമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.