ലോങ് ഐലന്റ് ഇടവക കത്തീഡ്രലായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്താ
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Sunday, September 07, 2014 12:26 hrs UTC
ന്യൂയോര്‍ക്ക്: ലോങ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയെ കത്തീഡ്രലായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഭദ്രാസനാദ്ധ്യക്ഷന് സഖറിയാസ് മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്താ അറിയിച്ചു.
ഭദ്രാസനത്തില്‍ നിന്നു പ്രഖ്യാപിക്കുന്ന പ്രഥമ കത്തീഡ്രലാണിതെന്ന നിലയില്‍ വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത വാസ്തവവിരുദ്ധമാണ്. ഒരു ദേവാലയത്തെ കത്തീഡ്രലായി പ്രഖ്യാപിക്കണമെങ്കില്‍ അതിന് പ്രത്യേക മാനദണ്ഡമുണ്ട്. പുതുതായി പണികഴിപ്പിച്ച് കൂദാശ ചെയ്യുന്നതുകൊണ്ടു മാത്രം ഒരു ദേവാലയത്തെ കത്തീഡ്രലായി ഉയര്‍ത്താനാവില്ല-- മെത്രാപ്പോലീത്താ പറഞ്ഞു.
സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ലോങ് ഐലന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയം കൂദാശ ചെയ്യപ്പെട്ടെങ്കിലും കത്തീഡ്രലായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഭദ്രാസന മെത്രാപ്പോലീത്താ ഈ ദേവാലയത്തെ കത്തീഡ്രലായി പ്രഖ്യാപിച്ചുവെന്നും, ഇത്തരത്തിലുള്ള ആദ്യത്തെ കത്തീഡ്രലാണെന്നുമുള്ള തെറ്റായ വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ താന്‍ നിര്ബ്ബന്ധിതനായതെന്ന് മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്താ പറഞ്ഞു.
വിശ്വാസികള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ലേഖകന്മാര് പിന്മാറണമെന്നും സത്യം അന്വേഷിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്നും മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്താ
Comments