You are Here : Home / USA News

ക്യൂന്‍സ് മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പാചരണവും വലിയ പെരുന്നാളും

Text Size  

Story Dated: Monday, September 01, 2014 12:22 hrs UTC

ന്യൂയോര്‍ക്ക്: ക്യൂന്‍സ് ഫ്‌ളോറല്‍ പാര്‍ക്കിലെ മാര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ ഇവകയുടെ വലിയ പെരുന്നാള്‍ പരിശുദ്ധ ദൈവമാതാവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഈവര്‍ഷം സെപ്റ്റര്‍ 6,7 (ശനി, ഞായര്‍) ദിവസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ എട്ടുനോമ്പാചരണ നടപടികള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ ആറാം തീയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അതിഭദ്രാസന മെത്രാപ്പോലീത്ത നി.വ.ദി ശ്രീ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി നേതൃത്വം നല്‍കും. 6 മണിക്ക് സന്ധ്യാപ്രാര്‍ഥന, 7 മണിക്ക് വിശുദ്ധ കുര്‍ബാന, ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് കുരിശ്, മുത്തുക്കുട, കൊടികള്‍ എന്നിവ വഹിച്ചുകൊണ്ട് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം ദൈവമാതാവിന്റെ ഭക്തിഗാനങ്ങളാല്‍ മുഖരിതമായിരിക്കും.

 

സെപ്റ്റംബര്‍ ഏഴാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 7.45-ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അത്ഭുത പ്രാര്‍ത്ഥനാഫലമുണ്ടാകുന്ന വിശുദ്ധ കുര്‍ബാന വിശ്വാസികള്‍ എല്ലാ ആഴ്ചയിലും പ്രത്യേകമായി ഏറ്റുകഴിക്കുന്ന രീതി ഈ ദേവാലയത്തിലെ സവിശേഷതയാണ്. മാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്: റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് (301 520 5527), ജോണ്‍ വര്‍ക്കി (646 400 2208), സഖറിയാ ഈപ്പന്‍ (516 673 5085).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.