You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാര ദാനംനവംബര്‍ 8ന് ന്യുയോര്‍ക്കില്‍ ;പ്രേമചന്ദ്രന്‍ മുഖ്യാതിഥി

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Thursday, August 21, 2014 10:58 hrs UTC


 സ്വന്തം ലേഖകന്‍
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 21, 2014 11:59 hത്സന്ഥ ണ്ടSസ്സ
        ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala         
3586055089-nkണ്മത്സനPadma_chandrakkalaണ്ഡന്റ്യhന്റnത്സ്രന്റn480ന്‍250
എന്‍. കെ.  പ്രേമചന്ദ്രന്‍
ന്യുയോര്‍ക്ക് . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പുരസ്കാര ദാനം നവംബര്‍ എട്ടിന് ന്യുയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടക്കും. ട്രൈസ്റ്റേറ്റ് മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള സംവാദവും ഇതോടൊപ്പം നടക്കുന്നതാണ്.

കേരളത്തിലെ അച്ചടി, ദശ്യ മാധ്യമ രംഗത്തു നിന്നുളള ഏറ്റവും മികച്ച പത്രപ്രവര്‍ത്തകന് നല്‍കുന്ന മാധ്യമശ്രീ പുരസ്കാരദാന ചടങ്ങില്‍ കൊല്ലം മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന എന്‍. കെ.  പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കുമെന്ന് ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, സെക്രട്ടറി  വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ അറിയിച്ചു. മാധ്യമ അവാര്‍ഡ് ജേതാവ് മുഖ്യ പ്രഭാഷണം നടത്തുകയും തുടര്‍ന്നുളള മീഡിയ സെമിനാര്‍ നയിക്കുകയും ചെയ്യും. ജോര്‍ജ് ജോസഫ് മോഡറേറ്ററായിരിക്കും.

ന്യുയോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുളള സംവാദത്തോടെയാണ് പരിപാടികള്‍ രാവിലെ പത്തു മണിക്ക് ആരംഭിക്കുക. സംഘടനകള്‍ നേരിടുന്ന  പൊതുവായ പ്രശ്നങ്ങള്‍, മതസംഘടനകളും മതസ്ഥാപനങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവയൊക്കെ വിശകലനം ചെയ്യുന്ന സംവാദത്തിന് പ്രസ് ക്ലബ് ന്യുയോര്‍ക്ക് ചാപ്റ്ററാണ് ആതിഥേയത്വം വഹിക്കുകയെന്ന് പ്രസിഡന്റ് ജേക്കബ് റോയി, സെക്രട്ടറി സണ്ണി പൌലോസ് എന്നിവര്‍ അറിയിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷമാണ് മാധ്യമശ്രീ പുരസ്കാരദാനം,     പസ് ക്ലബ് ദേശീയ നേതൃത്വത്തിന്റെ ചുമതലയില്‍ നടക്കുന്ന ഈ ചടങ്ങ് രണ്ട് മണിക്ക് ആരംഭിക്കും. മുഖ്യാതിഥി എന്‍. കെ. പ്രേമചന്ദ്രന്റെ ആമുഖ പ്രസംഗത്തിനുശേഷം പുരസ്കാര ജേതാവിന് അദ്ദേഹം തന്നെ പ്രശംസാ ഫലകവും തുകയും ഉള്‍പ്പെടുന്ന അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന് മാധ്യമശ്രീ അവാര്‍ഡ് ജേതാവിന്റെ മുഖ്യപ്രഭാഷണവും സെമിനാറും.

അമേരിക്കയില്‍ നിന്നും തന്നെയുളള പ്രശസ്ത വ്യക്തികളടങ്ങിയ മൂന്നംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കൂ. അച്ചടി, ദൃശ്യ മാധ്യമ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവന, മാധ്യമ മേഖലയിലെ പരിചയവും അനുഭവ സമ്പത്തും തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ജേതാവിനെ തിരഞ്ഞെടുക്കുക. അവാര്‍ഡിന് അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ടുളള വിജ്ഞാപനം കേരളത്തിലും അമേരിക്കയിലുമുളള മാധ്യമങ്ങളില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

ഒരു ലക്ഷം രൂപ സമ്മാനത്തുകയുളള ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരമാണ് കേരളത്തിലെ പത്രപ്രവര്‍ത്തന മേഖലയിലെ ഏറ്റവും മൂല്യമുളള അവാര്‍ഡ്. എന്‍. പി. രാജേന്ദ്രന്‍(മാതൃഭൂമി), ഡി. വിജയ മോഹന്‍(മലയാള മനോരമ) എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിയെഴുതി വിജയം കൈവരിച്ച ആര്‍എസ്പിയുടെ സമുന്നത നേതാവാണ് എന്‍. കെ പ്രേമചന്ദ്രന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.