You are Here : Home / USA News

അഗസ്ത്യാ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 18, 2014 08:41 hrs UTC

ജോര്‍ജിയ : അഗസ്ത്യാ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ 2014 ആഗസ്റ്റ് 22, 23(വെള്ളി, ശനി) ദിവസങ്ങളില്‍, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 22-#ാ#ം തീയ്യതി വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്ന് പ്രഗല്‍ഭ വാഗ്മിയായ റവ.ഫാ. സാമുവേല്‍ വര്‍ഗീസ്(വികാരി, സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് കരോളിന) വചന ശുശ്രൂഷ നടത്തും. 23-#ാ#ം തീയ്യതി ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയും 9.15 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, പാച്ചോര്‍ നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ഡോ.ഫിലിപ്പോസ് തോമസ്& ഫാമിലിയാണ്. പെരുന്നാള്‍ ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി, വികാരി വെരി.റവ.മാത്യൂസ് ഇടത്തറ കോര്‍എപ്പിസ്‌ക്കോപ്പാ, സെക്രട്ടറി-ഡോ.ഫിലിപ്പ് തോമസ്, ട്രഷറര്‍- ഷെവലിയര്‍ എബ്രഹാം മണിമലയത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. 12 മണിക്ക് സ്‌നേഹ വിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.