You are Here : Home / USA News

സമരമുഖത്തേയ്ക്ക് തോമസ്സ് റ്റി ഉമ്മന്‍

Text Size  

Story Dated: Tuesday, July 29, 2014 11:10 hrs UTC

ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്ന ഭീകരതക്കെതിരെ ഉണരുവീൻ - തോമസ്‌ റ്റി ഉമ്മൻ

 പ്രസിഡന്റ്‌ , ഇന്ത്യൻ ക്രിസ്ത്യൻ ഫോറം ഓഫ് നോര്ത്ത് അമേരിക്ക ന്യൂന പക്ഷങ്ങളെ കൊന്നൊടുക്കുന്ന ഭീകരതക്കെതിരെ യു എൻ പ്രതികരിക്കണം . പ്രതിഷേധ റാലി ന്യൂ യോർക്കിൽ ആഗസ്റ്റ് 2 ന്. ഇറാക്കിൽ ഐ എസ് ഐ എസ് ഭീകരർ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുവാൻ അമേരിക്ക ഉള്പ്പെട്ട സഖ്യകക്ഷി കൾക്ക് ഉത്തരവാദിത്തമുണ്ട്. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ഇറാക്കിൽ നടക്കുന്നത്.

 

മതത്തിന്റെ പേരിൽ ക്രൈസ്തവരുൾപ്പെടുന്ന ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയും , അടിമകളാക്കുകയും ചെയ്യുന്ന കാടത്തത്തിനു കടിഞ്ഞാണിടാൻ യു എന്നിനു കഴിയണം. ഇറാക്കിലെ മോസുൾ പ്രദേശത്ത് ഐ എസ് ഐ എസ ഭീകരർ ന്യൂന പക്ഷങ്ങൾക്ക്‌ അന്ത്യശാസനം നല്കിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ വീടുകളും സ്ഥാപനങ്ങളും നശിപ്പിച്ചു കഴിഞ്ഞു. ഈ ഭീകരതയ്ക്ക് കൂട്ടുനില്കുന്നവരെ നിലക്കു നിർത്തുവാൻ യുഎൻ അടിയന്തിരമായി ഇടപെടണം. ക്രൈസ്തവ സമൂഹത്തിനെതിരെ യുള്ള അതിക്രമത്തിനെതിരെ ആഗസ്റ്റ്‌ 2നു ന്യൂയോര്ക്കിലെ യു എൻ ആസ്ഥാനത്ത് വമ്പിച്ച പ്രതിഷേധ റാലി നടത്ത്പ്പെടുന്നതാണ്. ഏവരുടെയും പ്രാർത്ഥനയും സാന്നിധ്യവും ഉണ്ടാവണമെന്ന് അഭ്യര്ത്ഥിക്കുന്നു .

Iraqi Christians flee after Isis issue Mosul ultimatum

http://www.bbc.com/news/world-middle-east-28381455

http://www.bbc.com/news/world-middle-east-28381455

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.