You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊണ്ടാടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 29, 2014 08:06 hrs UTC

 
    

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂലൈ 27-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്കുള്ള ദിവ്യബലിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാഡംഭരപൂര്‍വ്വം ആഘോഷിച്ചു. തക്കല രൂപതയുടെ പുതിയ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ രാജേന്ദ്രന്‍ ദിവ്യബലിക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു. തക്കല രൂപത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും രൂപതയെ നിരന്തരം സഹായിച്ചുകൊണ്ടിരിക്കുന്ന ഷിക്കാഗോ സമൂഹത്തെക്കുറിച്ചും പിതാവ്‌ സംസാരിച്ചു.

ബഹുമാനപ്പെട്ട ഫാ. ജോയി ആലപ്പാട്ട്‌ അച്ചനെ സഹായ മെത്രാനായി തെരഞ്ഞെടുത്തതിലുള്ള അടവകയുടെ സന്തോഷത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നുവെന്ന്‌ പിതാവ്‌ തന്റെ സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന്‌ നടന്ന ലദീഞ്ഞിനും പ്രദക്ഷിണത്തിനും മുന്‍ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ കാര്‍മികത്വം വഹിച്ചു. സഹകാര്‍മികരായി ഫാ. ജോസ്‌ പാലയ്‌ക്കല്‍, ഫാ. വില്‍സണ്‍, ഫാ. തോമസ്‌ എന്നിവര്‍ പങ്കുചേര്‍ന്നു.

നിയുക്ത ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ടിനെ നിയമിച്ചുകൊണ്ട്‌ റോമില്‍ നിന്നുള്ള ഉത്തരവ്‌ ആന്റണി അച്ചന്‍ ഒരിക്കല്‍കൂടി വായിക്കുകയും, ഇടവകയുടെ അനുമോദനവും ആദരവും സ്‌നേഹവും അറിയിക്കുകയും ചെയ്‌തു. ഈവര്‍ഷത്തെ തിരുനാള്‍ ഷിക്കാഗോയില്‍ താമസിക്കുന്ന പാലാ- മീനച്ചില്‍ നിവാസികളാണ്‌ ഏറ്റുനടത്തിയത്‌. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. റോയ്‌ വരകില്‍പറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.