You are Here : Home / USA News

പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്‌ അനുഗ്രഹസമാപ്‌തി, അടുത്ത കോണ്‍ഫ്രന്‍സ്‌ സൗത്ത്‌ കരോലിനയില്‍ നടക്കും

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, July 16, 2014 06:01 hrs UTCന്യുയോര്‍ക്ക്‌: ജൂലൈ 3 മുതല്‍ 6 വരെ മിഷിഗണിലൂള്ള ലാന്‍സിംഗ്‌ സെന്ററില്‍ വെച്ച്‌ നടത്തപ്പെട്ട 32 മത്‌ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ അനുഗ്രഹമായി പര്യവസാനിച്ചു. കോണ്‍ഫ്രന്‍സ്‌ കണ്‍വീനര്‍ പാസ്‌റ്റര്‍ രാജന്‍ ജോര്‍ജ്‌ 3നു വൈകിട്ട്‌ പ്രാര്‍ഥിച്ച്‌്‌ ആരഭിച്ച കോണ്‍ഫ്രന്‍സില്‍ മലയാളം സെക്ഷനുകളില്‍ പാസ്‌റ്റര്‍മാരായ ജോര്‍ജ്‌ സ്‌റ്റീഫന്‍സണ്‍ (ഇല്ലിനോയി), മോനി മാത്യൂ (ന്യുയോര്‍ക്ക്‌), പി.ബി.തോമസ്‌ (ഡാളസ്സ്‌), ജോയി.പി.ഉമ്മന്‍ (ന്യുയോര്‍ക്ക്‌) തുടങ്ങിയവര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ യോഗങ്ങളില്‍ റവ. ജോണ്‍ തോമസ്‌, റവ. ജോ കുര്യന്‍, റവ. ടി.ഡി ബാബു, റവ. ടി.പി.വര്‍ഗീസ്‌, റവ. ജേക്കബ്‌ ജോണ്‍, റവ. റ്റോമി ബാര്‍ണറ്റ്‌, റവ. നാധാന്‍ മോറിസ്സ്‌ തുടങ്ങിയവര്‍ ദൈവവചന ശുശ്രൂഷകള്‍ നടത്തി. കോണ്‍ഫ്രന്‍സ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജോമോന്‍ ഗീവര്‍ഗ്ഗീസ്‌ രചിച്ച്‌ പാടിയ തീം സോങ്‌ വളരെ ശ്രദ്ധേയമായി.
പെന്തക്കോസ്‌ത്‌ ഐക്യ കൂട്ടായ്‌മയായ പി.സി.എന്‍.എ.കെ ഏവര്‍ക്കും ഉത്‌സാഹം നല്‍കുന്നതാണെന്ന്‌ പാസ്‌റ്റര്‍ ജോയി.പി.ഉമ്മന്‍ ഞ്ഞായറാഴ്‌ച നടന്ന ആരാധനയോഗത്തില്‍ പ്രസ്‌താവിച്ചു. സങ്കീര്‍ത്തന പ്രബോധനത്തില്‍കൂടി ദൈവം സ്‌ഥാപിച്ച കുടുംബത്തെ തകര്‍ക്കുന്ന പൈശാചിക പ്രവണതയില്‍ നിന്നും, ഭദ്രമായ, അന്തസന്തയുള്ള കുടുംബബന്ധങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ റവ. ഡോ. ബാബു തോമസ്‌ പ്രസ്‌താവിക്കുകയും തുടര്‍ന്ന്‌ ഭയഭക്‌തിയോടെ തിരുവത്താഴ ശുശ്രൂഷയില്‍ പങ്ക്‌ കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ റവ.ജോണ്‍ തോമസ്‌ ഹൂസ്‌റ്റണ്‍ ഓര്‍മ്മിപ്പിക്കുജയും, കണ്‍വീനര്‍ റവ. ഡോ. രാജന്‍ ജോര്‍ജ്‌ കര്‍ത്ത്യമേശ നിര്‍വ്വഹണത്തിനു നേത്ര്യുത്വം നല്‍കുകയുമുണ്ടായി.
ചുരുങ്ങിയ സമയം കെണ്ട്‌ അനുഗ്രഹിക്കപ്പെട്ട മടങ്ങിവരവിന്റെ സന്ദേശങ്ങള്‍ പാസ്‌റ്റര്‍മാരായ ജേക്കബ്‌ ജോണ്‍, പി.ജെ ജെയിംസ്‌, ഡോ. ടി.പി.വര്‍ഗീസ്‌ എന്നിവര്‍ നല്‍കിയത്‌ ദൈവജനത്തിനു അനുഗ്രഹമായി.
സഹോദരിമാരുടെ യോഗങ്ങള്‍ സിസ്‌റ്റര്‍ അന്നമ്മ ഗീവര്‍ഗീസിന്റെ നേത്രുത്വത്തില്‍ നടന്നു.

സഹോദരിമാരായ ശ്രീലേഖയുടെയും, രാജമ്മ ജോണിന്റെയും അനുഭവസാക്ഷ്യങ്ങള്‍ ശ്രദ്ധേയമായി. സഹോദരിമാരായ സാറാ ജോവൂര്‍, സൂസന്‍ തോമസ്‌ എന്നിവരുടെ സന്ദേശങ്ങളും ഒരായുസ്സ്‌ മുഴുവന്‍ പ്രവര്‍ത്തിച്ച മേരി ജോവൂരിന്റെ ആശംസകളും അനുഗ്രഹജരമായി മാറി. സഹോദരിമാര്‍ക്കായി ആദ്യമായി സംഘടിപ്പിച്ച സെമിനാര്‍ ഏവര്‍ക്കും അനുഗ്രഹമായി. സിസ്‌റ്റര്‍ സോഫി വര്‍ഗീസ്‌ ഇതിന്റെ മോഡറേറ്ററായി പ്രവര്‍ത്തിച്ചു. 74 വയസിനു മുകളില്‍ പ്രായമായ മാതാക്കളെ ആദരിക്കുവാന്‍ സംഘടിപ്പിച്ച പ്രത്യേക മീറ്റിംഗ്‌ പ്രശംസനീയമായി തീര്‍ന്നു.

റവ. ജെയിം ജോണിന്റെ നേത്ര്യുത്വത്തില്‍ നടന്ന യുവജന മീറ്റിംഗുജള്‍ വളരെ അനുഗ്രഹജരമായിരുന്നു. വിവിധ യോഗങ്ങളില്‍ പാസ്‌റ്റര്‍ ജയിസണ്‍ കോശി, ബ്രദര്‍ ഡേവിഡ്‌ ജോണ്‍ ഏബ്രഹാം, ബ്രദര്‍ ആഷിഷ്‌ ജേക്കബ്‌, പാസ്‌റ്റര്‍ ജെയിം ജോണ്‍, പാസ്‌റ്റര്‍ ജിജു ഉമ്മന്‍ തുടങ്ങിയവര്‍ അന്ധ്യജഷത വഹിച്ചു.. ഞായറാഴ്‌ച നടന്ന തിരുവത്താഴ ശുശ്രൂഷയ്‌ക്ക്‌ പാസ്‌റ്റര്‍ ജോണ്‍ ജോണ്‍സണ്‍ നേത്ര്യുത്വം നല്‍കി. പാസ്‌റ്റര്‍മാരായ ടൈറ്റസ്‌ ഈപ്പന്‍, ജയിസന്‍ ജോശി എന്നിവര്‍ സഹ ശുശ്രൂഷകരായിരുന്നു. കോണ്‍ഫ്രന്‍സിന്റെ നടത്തിപ്പിനു കൂട്ടായ പ്രവര്‍ത്തനവും പ്രാര്‍ഥനയുമാണു കാരണമായി തീര്‍ന്നതെന്ന്‌ സെക്രട്ടറി ബ്രദര്‍ ജോമോന്‍ ഗീവര്‍ഗ്ഗീസും, ട്രഷറാര്‍ പി.ജി വര്‍ഗ്ഗീസും പ്രസ്‌താവിക്കുകയും ഏവര്‍ക്കുമുള്ള നന്ദി അറിയിക്കുകയും ചെയ്‌തു.

ശനിയാഴ്‌ച പകല്‍ നടന്ന പൊതുയോഗത്തില്‍ 31 മത്‌ കോണ്‍ഫ്രന്‍സിന്റെ റിപ്പോര്‍ട്ട്‌ ബ്രദര്‍ രാജന്‍ ആര്യപ്പള്ളി വായിക്കുജയും, ബ്രദര്‍ ജോയ്‌സ്‌ പി. മാത്യൂസ്‌ കണക്കുജള്‍ അവതരിപ്പികുകയും പെതുയോഗം റിപ്പോര്‍ട്ടും ജണക്കും പാസ്സാക്കുകയും ഉണ്ടായി. കണക്‌ടികട്ടില്‍ വെച്ച്‌ നടത്തപ്പെട്ട കോണ്‍ഫ്രന്‍സ്‌ വിജയകരമായിരുന്നുവെന്ന്‌ കണ്‍വീനര്‍ പാസ്‌റ്റര്‍ സണ്ണി ഫിലിപ്പ്‌ പറഞ്ഞു.

മലയാളി പെന്തക്കോസ്‌ത്‌ സമൂഹത്തിന്റെ ഐക്യ കൂട്ടായ്‌മയായ പി.സി.എന്‍.എ.കെ തലമുറ തലമുറയായി തുടര്‍ന്നു പോകേണ്ടതാണെന്നും അതിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഏവരില്‍നിന്നും ഉണ്ടാകാന്‍ ഉത്‌സാഹിക്കണമെന്നും പാസ്‌റ്റര്‍ ബാബു തോമസ്‌ അഭ്യര്‍ത്ഥിച്ചു. 34- മത്‌ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ ഡാലസ്സ്‌ പട്ടണത്തില്‍ വെച്ച്‌ 2016 ജൂലൈ മാസം നടത്തപ്പെടുവാന്‍ തീരുമാനമായി. ലാന്‍സിംഗില്‍ വെച്ച്‌ നടത്തപ്പെട്ട 32-മത്‌ കോണ്‍ഫ്രന്‍സ്‌ പൊതുയോഗം പാസ്‌റ്റര്‍ ഷാജി. ജെ ഡാനിയേലിനെ കണ്‍വീനറായി തിരഞ്ഞെടുത്തു.

33 -മത്‌ കോണ്‍ഫ്രന്‍സ്‌ 2015 ജൂലൈ 2 മുതല്‍ 5 വരെ സൗത്ത്‌ കരോലിനയില്‍ വെച്ച്‌ നടത്തപ്പെടും. റവ.ബിനു ജോണ്‍, ബ്രദര്‍ റ്റോം വര്‍ഗീസ്‌, ബ്രദര്‍ റെജി ഏബ്രഹാം, ബ്രദര്‍ ബിജോ തോമസ്‌, തുടങ്ങിയവര്‍ സമ്മേളനത്തിനു നേത്രുത്വം നല്‍കും. `ബില്ലിഗ്രഹാമിന്റെ നാട്ടിലെരു കോണ്‍ഫ്രന്‍സ്‌' എന്ന നാമകരണം ചെയ്‌തിരിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി കണ്‍വീനര്‍ റവ. ബിനു ജോണ്‍ അറിയിച്ചു.

2014 കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി സഹായിച്ച എല്ലാ മാധ്യമങ്ങള്‍ക്കും, ലൈവ്‌ സ്‌ട്രീം ചെയ്യുവാന്‍ സഹായിച്ച പാസ്‌റ്റര്‍ തേജസ്‌ തോമസിനും, ഇന്റര്‍നെറ്റ്‌ ന്യൂസുകള്‍ പക്ലീഷ്‌ ചെയ്യുവാന്‍ സഹായിച്ച ബ്രദര്‍ നിബു വെള്ളവന്താനത്തിനും മീഡിയ ജോര്‍ഡിനേറ്റര്‍ പാസ്‌റ്റര്‍ ബാബു തോമസ്‌ ന്യുയോര്‍ക്ക്‌ പ്രത്യേക നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.