You are Here : Home / USA News

ഘനഗംഭീരര്‍ കാഞ്ചിന്റെ തലപ്പത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 15, 2014 11:24 hrs UTC

ജോ പണിക്കര്‍ (പ്രസിഡന്റ്‌), അനില്‍ പുത്തന്‍ചിറ (ജനറല്‍ സെക്രട്ടറി)

 

 

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മലയാളികളുടെ സ്വകാര്യ അഹങ്കാരവും, മതസൗഹാര്‍ദ്ദതിന്റെ പ്രതീകവും ആയ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ഭരണസമിതിയിലേക്ക്‌ പരിചയസമ്പന്നരായ പ്രഗല്‍ഭരുടെ പുതുനിര. ജൂലൈ പതിമൂന്നിനു രണ്ടുമണിക്ക്‌ നടന്ന പൊതുയോഗത്തിന്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 2014 -15 ഭരണസമിതിയിലേക്ക്‌ ജോപണിക്കര്‍ (പ്രസിഡന്റ്‌), അനില്‍പുത്തന്‍ചിറ (ജനറല്‍ സെക്രട്ടറി), ജെയിംസ്‌ ജോര്‍ജ്‌ (ട്രഷറര്‍) എന്നിവര്‍ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

 

 

ഇലക്ഷന്‍ കമ്മിഷന്‍ ചെയര്‍പേര്‍സണ്‍ ഷീല ശ്രീകുമാര്‍ പുതിയ ഭാരവാഹികളെ പ്രക്ക്യാപിച്ചു.വൈസ്‌ പ്രസിഡന്റായി ആനീ ജോര്‍ജ്‌, അസിസ്റ്റന്റ്‌ സെക്രട്ടറിയായി ജോസഫ്‌ ഇടിക്കുള, അസിസ്റ്റന്റ ്‌ട്രഷറര്‍ ആയി ദീപ്‌തി നായര്‍ എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു. നന്ദിനി മേനോന്‍ (ചാരിറ്റി), സോബിന്‍ ചാക്കോ (മാധ്യമം), ജയന്‍ ജോസഫ്‌ (യുവജനക്ഷേമം), ഹരിരാജന്‍ (കള്‍ച്ചറല്‍), അബ്ദുള്ള സയിദ്‌ (പൊതുകാര്യം) തുടങ്ങിയ മികവുറ്റടീം ഭരണസമിതിയിലേക്ക്‌ അവരോഹിതരായി. സണ്ണി വാളിപ്ലക്കല്‍ (ഓഡിറ്റര്‍) സ്ഥാനത്തേക്ക്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം നടന്ന അനുമോദനയോഗത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ജിബി തോമസ്‌, സ്വപ്‌ന രാജേഷ്‌, ജോണ്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും, പുതുഭരണസമിതി കാഞ്ചിന്റെ യുവതലമുറയ്‌ക്ക്‌ മാര്‍ഗദര്‍ശികള്‍ ആകട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.