ഫൊക്കാനയില്‍ പങ്കെടുക്കുവാന്‍ എത്തിയ മന്ത്രി കെ.സി ജോസഫിന് ഊഷ്മള സ്വീകരണം
Text Size
Story Dated: Friday, July 04, 2014 03:30 hrs UTC
ജൂലായ് 4,5,6 തിയ്യതികളില്‍ നടക്കുന്ന ഫൊക്കാനയില്‍ പങ്കെടുക്കുവാന്‍ എത്തിയ മന്ത്രി കെ.സി ജോസഫിനെ ഫൊക്കാനയുടെ മുന്‍നിര നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് മന്ത്രി ജോസഫ് ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.ഇന്ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനം മന്ത്രി കെ.സി ജോസഫ് ഉത്ഘാടനം ചെയ്യും.
ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ കൃത്യനിഷ്ഠയോടയാണ് പ്രസിഡന്റ് മിറയാമ്മ പിള്ള യുടെ നേതൃത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലേയും ഇന്ത്യയിലേയും പ്രശസ്ത സാംസ്കാരിക- രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും. അതിനുശേഷം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാശില്പം ഒരുക്കുന്നത് പ്രശസ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ജയന് മുളങ്ങാടും, കലാ സാംസ്കാരിക പ്രവര്‍ത്തകനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. ശ്രീധരന് കര്‍ത്തായുമടങ്ങുന്ന സംഘമാണ്. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും, നര്‍ത്തകരും അടങ്ങുന്ന സംഘം അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റേയും, യുവതലമുറയുടെ പാരമ്പര്യത്തോടുള്ള ആകാംക്ഷയുടേയും നിത്യജീവിതത്തിന്റേയം കഥപറയുന്ന കേരളാ പൈതൃക കലകളുടെ ഒത്തുചേരലുമായ കലാശില്പമാണ് ഒരുക്കിയിട്ടുള്ളത്. തുടര്‍ന്നു നടക്കുന്ന കാനഡയില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനവും ഒരു മുതല്‍ക്കൂട്ടായിരിക്കും.
Comments