ഷിക്കാഗോ: ഫൊക്കാനാ കണ്‍വന്‍ഷനോട് അനുബന്ധിച്ച് ജൂലൈ അഞ്ചാം തിയതി ശനിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ഇന്‍ഡോര്‍ ഗെയിംസിന് നിരവധി ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. 28,56, ചെസ്സ് എന്നിവയ്ക്കാണ് മത്സരം നടത്തുന്നത്. ന്യൂയോര്‍ക്ക് , കാനഡ, ഡാളസ്, ഫ്ളോറിഡ , ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ടീമുകളുണ്ട്.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കഴിഞ്ഞ 9 കണ്‍വന്‍ഷനില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച കുര്യാക്കോസ് തര്യന്, ഇന്‍ഡോര്‍ ഗെയിംസില്‍ പങ്കെടുക്കുവാന്‍ മാത്രം രജിസ്റ്റര്‍ ചെയ്യുന്ന ടീമുകളെക്കുറിച്ചും വിവരിച്ചു. ഫൊക്കാനാ കണ്‍വെന്‍ഷന്റെ ആവേശവും, ആകര്‍ഷണവുമാണ് ഇന്‍ഡോര്‍ ഗെയിംസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ജോണ്‍ .പി. ജോണ്‍ (കണ്‍വീനര്‍) 4168031043, കുര്യക്കോസ് തര്യന് (ചെയര്മാന്) 8455072841, ഇന്നസെന്റ് ഉലഹന്നാന് (കമ്മറ്റി) 8455360030, ജോണ്‍ കണ്ടത്തില്‍ (കമ്മറ്റി) 2897520522, സാം മാത്യൂ (കമ്മറ്റി) 4168135862.
Comments