You are Here : Home / USA News

അശ്രദ്ധമൂലം കാറിലിരുന്ന് ചൂടേറ്റ് മരിച്ചത് 13 കുട്ടികള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, June 22, 2014 09:25 hrs UTC

  
വാഷിംഗ്ടണ്‍ : മാതാപിതാക്കളുടെയോ ബന്ധുജനങ്ങളുടെയോ അശ്രദ്ധമൂലം ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിലിരുന്ന് മരിച്ചത് ഈ വര്‍ഷം ഇതുവരെ പതിമൂന്ന് കുട്ടികള്‍. ജോലിക്കു പോകുന്ന തിരക്കില്‍ ഡെ കെയറില്‍ കുട്ടികളെ ഇറക്കാതെ, നേരെ ജോലിസ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തു എട്ടു മണിക്കൂര്‍ ജോലികഴിഞ്ഞു പുറത്തുവരുന്നതുവരെ കാറിലിരുന്ന് ചൂടേറ്റ് മരിച്ച കുട്ടികളാണ് അധികം പേരും.

രണ്ടുമാസത്തിനുള്ളില്‍ ടെക്‌സസില്‍ 4 വയസ്സുകാരിയും, സരസോട്ടയില്‍ 2 വയസ്സുക്കാരനും, ഈ ആഴ്ചയില്‍ ഫ്‌ളോറിഡായില്‍ ഒന്നും കുട്ടികളാണ് ചൂടേറ്റ് മരിച്ചത്.

അറ്റ്‌ലാന്റയിലും, സൗത്ത് കരേളിനായിലും, കുട്ടികള്‍ കാറിനകത്തിരുന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മനഃപൂര്‍വ്വമല്ലെങ്കിലും കുട്ടികളുടെ മരണം അശ്രദ്ധമൂലമായതിനാല്‍ പല മാതാപിതാക്കളും കേസ്സില്‍ കുരുങ്ങി ഭാവിജീവിതം തന്നെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

ഓരോ വര്‍ഷവും ശരാശരി 38 പേര്‍ മരിക്കുന്നതായാണ് കണക്കുകള്‍. കഴിഞ്ഞവര്‍ഷം 44 കുട്ടികളാണ് ഇങ്ങനെ മരിച്ചത്. ഈ വര്‍ഷം ഇതുവരെ 13 പേരും.

മാനസിക സമ്മര്‍ദവും, ഓര്‍മ്മകുറവുമാണ് കുട്ടികളുടെ മരണത്തില്‍ കലാശിക്കുന്നത്. പല കുടുംബങ്ങളും മക്കളുടെ മരണത്തില്‍ തീരാദുഃഖത്തിലാണ്.

കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ ഇത്തരത്തിലുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മരണം ഒഴിവാക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.