You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന്‍ കാര്‍ഡ് ഗയിംസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Friday, June 20, 2014 08:22 hrs UTC

   

ഫിലാഡല്‍ഫിയ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍' സെന്ററില്‍ 2014 ജൂണ്‍ 26 മുതല്‍ 29 വരെ അരങ്ങേറുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ കലാ കായിക മേളയുടെ ഭാഗമായ കാര്‍ഡ് ഗെയിംസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ മാത്യു ചരുവില്‍, ചെയമാന്‍ സാബു സ്‌കറിയ, കോര്‍ഡിനേറ്റര്‍ അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. 2014 ജൂണ്‍ 26 വ്യാഴാഴ്ച 9.30 മുതല്‍ 11.30 വരെ റമ്മി ടൂര്‍ണമെന്റും 28 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 6 മണിവരെ 56 കാര്‍ഡ് ഗയിംസും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 56 കാര്‍ഡ് ഗയിംസില്‍ ഇതിനോടകം 16 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു. 56 ടൂര്‍ണമെന്റ് വിജയികള്‍ക്ക് ട്രോഫിയും 56 കാഷ് അവാര്‍ഡും വിതരണം ചെയ്യുന്നതാണ്. ഒന്നാം സമ്മാനം 1000 ഡോളറും രണ്ടാം സമ്മാനം 750 ഡോളറും മൂന്നാം സമ്മാനം 500 ഡോളറും നാലാം സമ്മാനം 300 ഡോളറും നല്‍കുന്നതാണെന്ന് ടൂര്‍ണമെന്റ് സംഘാടക കമ്മിറ്റി അറിയിച്ചു.

റമ്മി ഗയിംസ് വിജയികള്‍ക്കും 28 കാര്‍ഡ് ഗയിംസ് വിജയികള്‍ക്കും ട്രോഫി നല്‍കപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മാത്യു ചരുവില്‍ (586-206-61640
സാബു സ്‌കറിയ (267-980-7923)
അപ്പച്ചന്‍ (248-767-6822)

മറ്റ് കമ്മിറ്റി അംഗങ്ങള്‍
Tommy( Newyork )
Dileep (NJ)
Uppechan(NJ)
Simon (NJ)
Thomas k Thomas(canada )
Sam Mathew(canada)
Johnson Mathew (PA)
Soman (NJ)
Philip John(PA)
Mohan (Maryland )
George Vanilam (detroit)
Sunny Valiplackal (NJ)

 
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.