You are Here : Home / USA News

മഞ്ച്‌ സ്‌പെല്ലിംഗ്‌ ബീ മത്സരവും ഫാമിലി നൈറ്റും ജൂണ്‍ 21-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 18, 2014 09:42 hrs UTC



ന്യൂജേഴ്‌സി: ഫൊക്കാനയുടേയും മഞ്ചിന്റേയും (MANJ) സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ന്യൂജേഴ്‌സി റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരങ്ങളുടെ
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗ്രേഡ്‌ 6,7,8 വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. മത്സരത്തിന്‌ മികച്ച
പങ്കാളിത്തമാണ്‌ ലഭിച്ചിരിക്കുന്നത്‌.

ജൂണ്‍ 21-ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ആരംഭിക്കുന്ന സ്‌പെല്ലിംഗ്‌ മത്സരത്തെ തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും. അതിനുശേഷം വര്‍ണ്ണാഭമായ കലാപരിപാടികളോടുകൂടി മഞ്ച്‌ ഫാമിലി നൈറ്റും ഡിന്നറും നടത്തുന്നതാണ്‌.

ഫാമിലി നൈറ്റിനോടനുബന്ധിച്ച്‌ മയൂരാ ഡാന്‍സ്‌ സ്‌കൂള്‍ അവതരിപ്പിക്കുന്ന നൃത്തം പരിപാടികളുടെ പ്രത്യേകതയാണ്‌. അതൊടൊപ്പം മഞ്ച്‌ കുടുംബാംഗങ്ങളുടേയും കലാപരിപാടികളും അരങ്ങേറും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.