You are Here : Home / USA News

ടാനിഷിനു ഒബാമയുടെ പ്രശംസ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 18, 2014 09:30 hrs UTC



കാലിഫോര്‍ണിയ: പത്തുവയസില്‍ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കുക. അതും ഉയര്‍ന്ന മാര്‍ക്കോടെ (ജിപിഎ4). സാക്രമെന്റോയില്‍ നിന്നുള്ള ഇന്ത്യന്‍ - അമേരിക്കന്‍ വിദ്യാര്‍ഥി ടാനിഷ്‌ ഏബ്രഹാം (10) ആണ്‌ ഈ അപൂര്‍വ ബഹുമതിക്ക്‌ അര്‍ഹനായത്‌.

സ്‌കൂളില്‍ പോകാതെ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ (ഹോംസ്റ്റഡി) പഠിച്ച്‌ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിയെ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ വൈറ്റ്‌ ഹൈസില്‍ നിന്നും അയച്ച ഒരു സന്ദേശത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.

കുടുംബാംഗങ്ങളുടേയും സ്‌നേഹിതരുടേയും സാന്നിധ്യത്തില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ ഡിപ്ലോമ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതര്‍ ടാനിഷിന്‌ സമ്മാനിച്ചു.

ചെറുപ്പത്തില്‍തന്നെ മകനില്‍ ഒളിഞ്ഞുകിടന്നിരുന്ന അപാരകഴിവുകള്‍ മനസിലാക്കുവാന്‍ കഴിഞ്ഞതാണ്‌ ഇത്തരത്തിലുള്ള ഒരു വിജയത്തിലേക്ക്‌ മകന്‍ എത്തിച്ചേരാനിടയായതെന്ന്‌ ടാനിഷിന്റെ മാതാവ്‌ ടാജി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.