You are Here : Home / USA News

എം.ജി.എം സ്റ്റഡി സെന്ററിന്റെ പതിനേഴാമത്‌ വാര്‍ഷികം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 12, 2014 09:48 hrs UTC

 - ഷോളി കുമ്പിളുവേലി        

    

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും, ഭാരതസംസ്‌കാരങ്ങളും പഠിപ്പിച്ചുവരുന്ന എം.ജി.എം സ്റ്റഡി സെന്ററിന്റെ പതിനേഴാമത്‌ വാര്‍ഷികം വിവിധ കലാപരിപാടികളോടെ ജൂണ്‍ 22-ന്‌ ഞായറാഴ്‌ച ആഘോഷിക്കുന്നതാണെന്ന്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു. യോങ്കേഴ്‌സിലുള്ള റോബര്‍ട്ട്‌ ഡി. ഡോഡ്‌സണ്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌.

യോങ്കേഴ്‌സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ കീഴില്‍ കഴിഞ്ഞ പതിനേഴ്‌ വര്‍ഷങ്ങളായി നടത്തിവരുന്ന ഈ സ്‌കൂളില്‍ മാതൃഭാഷയായ മലയാളം കൂടാതെ ഭാരതീയ നൃത്തരൂപങ്ങള്‍, സംഗീതം, പിയാനോ, ഗിറ്റാര്‍ പ്രസംഗം തുടങ്ങി വിവിധയിനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന `മ്യൂസിക്കല്‍- ഡാന്‍സ്‌ നൈറ്റി'ലേക്ക്‌ ഏവരേയും പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജി വര്‍ഗീസ്‌ (914 434 7426), ഫിലിപ്പോസ്‌ മാത്യു (914 309 2992).

അഡ്രസ്‌: Robert C Dodson School, 105 Avondale, Yonkers, NY 10710.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.