You are Here : Home / USA News

നാമം സപ്താഹ യജ്ഞം: ആദ്യ ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Friday, June 06, 2014 10:00 hrs UTC

ന്യൂജേഴ്സി: ട്രൈ- സ്റ്റേറ്റ് മേഖലയിലെ പ്രവാസികൾക്ക് വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്ന നാമം, മാൾബറോയിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28 വരെ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമായ മാധവൻ ബി നായർ അറിയിച്ചു.

ന്യൂജേഴ്സി, ന്യൂ യോർക്ക്‌ , വാഷിങ്ങ്ടൻ ഡി. സി, ഫിലടെല്ഫിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്ത ജനങ്ങൾ യജ്ഞത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട് . വളരെ വിപുലമായ സജ്ജീകരണങ്ങൾ ആണ് ചീഫ് കോർഡിനേറ്റർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ജാതി മത ഭേദമില്ലാതെ ഏവർക്കും യജ്ഞത്തിൽ പങ്കെടുക്കാം. ഭാഗവത മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയതാണ് വായിക്കുക. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കും. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, വാസുദേവ് പുളിക്കല്‍, രാധാകൃഷ്ണ പിള്ള, ശ്രീധരന്‍ നായര്‍, ഭാനുമതി അമ്മ തുടങ്ങിയവരാണ് പാരായണം നടത്തുന്നവര്‍. ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്‌കാരിക സമ്മേളനം, കലാ പരിപാടികൾ എന്നിവയുമുണ്ടാകും. പങ്കെടുക്കുന്നവർക്ക് രെജിസ്ട്രേഷനും ഭക്ഷണവും സൗജന്യമായിരിക്കും.

യജ്ഞത്തിന്റെ വിജയത്തിനു വേണ്ടി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. വിശേഷാല്‍ പൂജകള്‍ക്ക് നേതൃത്വം നല്കുന്നത് ചീഫ് കോർഡിനേറ്റർ സഞ്ജീവ് കുമാർ തന്നയാണ്. അജിത്‌ മേനോനാണ് സ്വാഗത കമ്മിറ്റിയുടെ ചുമതല. ദൂരെ നിന്നും എത്തുന്ന ഭക്ത ജനങ്ങൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്ന ചുമതല വിനോദ് കെയാർക്കെക്കാണ്. ഭക്ഷണവും, സാംസ്കാരിക പരിപാടികളും സജിത്ത് കുമാറിന്റെ നേതൃത്വത്തിലും, വാഹന സൗകര്യങ്ങൾ ജയ്‌ കുളമ്പിലിന്റെ നേതൃത്വത്തിലുമാണ് സംഘടിപ്പിക്കുന്നത് . ഓരോ ദിവസത്തെ പ്രത്യേക പരിപാടികൾക്കായുള്ള സ്പോന്സർഷിപ്പിന്റെ ചുമതല ഡോ. അംബിക നായർക്കാണ്. രംഗസജ്ജീകരണങ്ങൾ ക്രമീകരിക്കുന്നത് അരുണ്‍ ശർമയാണ്.

മികച്ച സംഘാടകരെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ചുമതലകൾ എൽപ്പിക്കാനായതിൽ സന്തുഷ്ടനാണെന്ന് പ്രസിഡന്റ്‌ മാധവൻ ബി നായർ പറഞ്ഞു. യജ്ഞത്തിൽ പങ്കെടുത്ത് ആത്മീയമായ ഉണർവ് നേടാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായും അദ്ധേഹം പറഞ്ഞു .

കൂടുതൽ വിവരങ്ങൾക്ക്:
മാധവൻ ബി നായർ: 732 718 7355
സഞ്ജീവ് കുമാർ: 732 306 7406
സജിത്ത് കുമാർ: 848 667 3313
അജിത്‌ മേനോൻ: 732 310 6565
വിനോദ് കെയാർക്കെ: 516 633 5208
ജയ്‌ കുളമ്പിൽ: 848 228 0908
ഡോ. അംബിക നായർ: 732 915 8813

http://namam.org/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.