You are Here : Home / USA News

ടെക്സ്റ്റിങ് നിരോധിക്കുന്ന നിയമം സൌത്ത് കരോളിനായില്‍ പാസ്സാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 05, 2014 10:19 hrs UTC


കൊളംബിയ . സൌത്ത് കരോളിനാ സംസ്ഥാനത്തൊട്ടാകെ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ടെക്സ്റ്റിങ് നടത്തുന്നത്. പൂര്‍ണ്ണമായും നിരോധിച്ചു കൊണ്ടുളള നിയമം ഇന്ന് പാസാക്കി.

മെയ് 4 ബുധനാഴ്ച സ്റ്റേറ്റ് ഹൌസില്‍ 94-2, സെനറ്റ് 42-2 വോട്ടുകളുടെ ബഹുഭൂരിപക്ഷത്തോടെയാണ് നിയമത്തിന് അംഗീകാരം ലഭിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് 25 ഡോളറിനു മുകളില്‍ നിശ്ചയിക്കുന്ന തുക ഫൈനായി നല്‍കേണ്ടി വരും.

റഡ്ലൈറ്റില്‍ വാഹനം നില്ക്കുമ്പോഴും എമര്‍ജന്‍സിയിലും ടെക്സ്റ്റിങ് നടത്തുന്നതിനുളള അനുവാദം ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം 180 ദിവസം നിയമം ലംഘിക്കുന്നവര്‍ക്ക് വാണിംഗ് നല്‍കുകയും തുടര്‍ന്ന് ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികാരികള്‍ അറിയിച്ചു.

സംസ്ഥാനത്തെ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ടെക്സ്റ്റിങ് നിരോധിക്കുന്ന 49-ാം മത്തെ സംസ്ഥാനമായിരിക്കും സൌത്ത് കരോളിന. മൊണ്ടാന സംസ്ഥാനം മാത്രമാണ് ഇനി ഈ നിയമം അംഗീകരിക്കാനുളളത്.

ടെക്സ്റ്റിങ് നിരോധിക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്തെ  കരുതിയാണെന്നും ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൊതു ജനങ്ങളുടെ സഹകരണം ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.