You are Here : Home / USA News

ഷിക്കാഗോയില്‍ പരിശുദ്ധ വലിയ ബാവയ്‌ക്ക്‌ ആദരാഞ്‌ജലികള്‍ നേര്‍ന്നു

Text Size  

Story Dated: Tuesday, June 03, 2014 07:47 hrs UTC


     
    

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ കാലം ചെയ്‌ത പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദ്വിദിമോസ്‌ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുകയും ചെയ്‌തു.

ജൂണ്‍ ഒന്നിന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ഫാ. ക്രിസ്റ്റഫര്‍ മാത്യുവിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, ധൂപപ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന്‌ നടന്ന അനുസ്‌മരണ യോഗത്തില്‍ വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌ അധ്യക്ഷതവഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സന്യാസത്തിന്റെ പഠിത്തവീടായ, ദൈവതേജസിന്റെ പ്രതിരൂപമായ മൗണ്ട്‌ താബോറില്‍ എല്ലാവിധ വൈദീക പരിശീലനവും പ്രാപിച്ച ഉന്നതനായ താപസശ്രേഷ്‌ഠനും, പ്രഗത്ഭനായ അധ്യാപകനും മികച്ച ധ്യാനഗുരുവും, വാക്കിലും പ്രവര്‍ത്തിയിലും പ്രതികരണങ്ങളിലും എപ്പോഴും മിതത്വം പാലിച്ച്‌, ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തിയ മലങ്കര സഭയുടെ താപസ ശ്രേഷ്‌ഠനായിരുന്നു ദിദിമോസ്‌ ബാവയെന്ന്‌ വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

വ്യക്തിജീവിതത്തെ ആത്മീയതയുടെ ഭാഗമായി മാത്രം കണ്ട ആ മഹായോഗിയുടെ ജീവിതം നമുക്ക്‌ ഒത്തിരി കര്‍മ്മപാഠങ്ങള്‍ ശേഷിപ്പിച്ചിരിക്കുന്നു എന്ന്‌ ഫാ. ക്രിസ്റ്റഫര്‍ മാത്യു അഭിപ്രായപ്പെട്ടു. കത്തീഡ്രല്‍ സെക്രട്ടറി ഏലിയാമ്മ പുന്നൂസ്‌ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.