You are Here : Home / USA News

ഫോമാ കണ്‍വെന്‍ഷനില്‍ അംഗസംഘടനകളുടെ കലാസംഗമം

Text Size  

Story Dated: Wednesday, May 07, 2014 09:55 hrs UTC



ഫിലാഡല്‍ഫിയ: വാലിഫോര്‍ജ്‌ റാഡിസണ്‍ ഹോട്ടല്‍ സമുച്ചയത്തിലെ `കേരളാ നഗറി'ല്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ മഹാ മാമാങ്കമായ ഫോമാ കണ്‍വെന്‍ഷന്റെ ആദ്യ ദിനത്തെ വര്‍ണ്ണശബളമായ ഉദ്‌ഘാടന ചടങ്ങിനെ തുടര്‍ന്ന്‌ അമേരിക്കയിലും, കാനഡയിലുമുള്ള അറുപത്‌ ഫോമാ അംഗസംഘടുകളിലെ നാനൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കലാസംഗമം അരങ്ങേറും.

ഭരതനാട്യം, മോഹിനിയാട്ടം, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, നാടോടിനൃത്തം, സിനിമാറ്റിക്‌, വെസ്റ്റേണ്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന നൃത്തയിനങ്ങള്‍, ഗാനമേള, മാര്‍ഗ്ഗംകളി, ഒപ്പന, ഓട്ടംതുള്ളല്‍, മിമിക്രി, നാടന്‍ പാട്ട്‌, കഥാപ്രസംഗം, ഹാസ്യം എന്നിവ വേദിയെ മുഖരിതമാക്കും. ലാസ്യഭാവങ്ങളുടേയും, രാഗവീചികളുടേയും അവാച്യമായ അനുഭൂതി ആസ്വാദകരെ അനന്തമായ തലങ്ങളിലെത്തിക്കും. യുവ പ്രതിഭകളും സംഘാടക വൈഭവമുള്ളവരുമായ ബിനു ജോസഫ്‌ (ഫിലാഡല്‍ഫിയ), ബിജു ഏബ്രഹാം (ഫിലാഡല്‍ഫിയ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു കമ്മിറ്റിയാണ്‌ ഈ സംരംഭത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌.

ഫോമാ കള്‍ച്ചറല്‍ അഫയേഴ്‌സ്‌ ചെയര്‍മാന്‍ ജോസ്‌ ഏബ്രഹാം (ന്യൂയോര്‍ക്ക്‌) വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ഡോ. നിവേദ രാജന്‍ (ഡെലവെയര്‍), സ്വപ്‌ന രാജന്‍ (ന്യൂജേഴ്‌സി) എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സും, വിനോദ്‌ കൊണ്ടൂര്‍ (മിഷിഗണ്‍), ഷീല ശ്രീകുമാര്‍ (ന്യൂജേഴ്‌സി), ടി. ഉണ്ണികൃഷ്‌ണന്‍ (ഫ്‌ളോറിഡ), ഹരികുമാര്‍ രാജന്‍ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായും പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.