You are Here : Home / USA News

നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

Text Size  

Story Dated: Tuesday, May 06, 2014 10:38 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്: ഏപ്രില്‍ 27 ശനിയാഴ്ച്ച പകല്‍ രണ്ടു മണി മുതല്‍ നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും 2014-15 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുപ്പും നടക്കുകയുണ്ടായി. പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഈ വര്‍ഷം നമ്മെ വേര്‍പിരിഞ്ഞു പോയ കുടുംബാംഗങ്ങളുടെ നഷ്ടത്തില്‍ അനുശോചിക്കുകയും പരേതാത്മാക്കളുടെ നിത്യ ശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കുകയും ചെയ്തു. തന്റെ കൂടെ ഒരുവര്‍ഷക്കാലം പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും പ്രസിഡന്റ് ശ്രീമതി വനജ നായര്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

 

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനവും തന്നില്‍ നിക്ഷിപ്തമായിരുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞതില്‍ താന്‍ കൃതാര്‍ത്ഥതയാണെന്നും അവര്‍ വ്യക്തമാക്കി. സെക്രട്ടറി കലാ സതീഷ്‌ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും യോഗം അത് പാസാക്കുകയും ചെയ്തു. ട്രഷറര്‍ രഘുവരന്‍ നായര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചതും പാസാക്കിയതിനെത്തുടര്‍ന്ന് അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി മൂന്ന് പേരടങ്ങുന്ന ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു. കുന്നപ്പിള്ളി രാജഗോപാല്‍, അപ്പുക്കുട്ടന്‍ നായര്‍, ഡോ. മധു പിള്ള എന്നിവരായിരുന്നു തെരഞ്ഞെടുപ്പു നിയന്ത്രിച്ചത്.

 

രഘുവരന്‍ നായര്‍ (പ്രസിഡന്റ്), കലാ സതീഷ്‌ (വൈസ് പ്രസിഡന്റ്), ശോഭാ കറുവക്കാട്ട് (സെക്രട്ടറി), രാം ദാസ്‌ കൊച്ചുപറമ്പില്‍ (ജോയിന്റ് സെക്രട്ടറി), പ്രദീപ്‌ മേനോന്‍ (ട്രഷറര്‍) എന്നിവര്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയംഗങ്ങളായി സര്‍വശ്രീ ജി.കെ. നായര്‍, പ്രഭാകരന്‍ നായര്‍, സുശീല പിള്ള, ശശി പിള്ള, സരസമ്മ കുറുപ്പ്, ഉണ്ണികൃഷ്ണ മേനോന്‍, സുരേന്ദ്രന്‍ നായര്‍, രാജേശ്വരി രാജഗോപാല്‍, നാരായണന്‍ നായര്‍, കിരണ്‍ പിള്ള, ജി.എസ്. ഹരിലാല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ് ഓഫ് ട്രസ്റ്റീയില്‍ നിന്ന് വിരമിക്കുന്ന അപ്പുക്കുട്ടന്‍ നായരുടെ ഒഴിവിലേക്ക് മൂന്നു വര്‍ഷത്തേക്കുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍ ആയി ജയപ്രകാശ് നായരെയും, ഓഡിറ്റര്‍മാരായി ഗോപിനാഥ് കുന്നത്തിനെയും, ഡോ. ധീരജ് കമലത്തിനെയും തെരഞ്ഞെടുത്തു. ശ്രീമതി വനജ നായര്‍ എക്സ് ഒഫിഷ്യോ ആയിരിക്കും. ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് ഓഫ് ട്രസ്റ്റീയിലേക്ക് സുനില്‍ നായരെയും ജനാര്‍ദ്ദനന്‍ തോപ്പിലിനെയും പുതിയ കമ്മിറ്റി നോമിനേററ് ചെയ്തു. നിയുക്ത പ്രസിഡന്റ് രഘുവരന്‍ നായര്‍ ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ഈ വര്‍ഷത്തെ ഭാവി പരിപാടികളുടെ രൂപരേഖ വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.