You are Here : Home / USA News

‘പുതു കവിതകള്‍ പുകമറയ്ക്കുള്ളിലോ?’ സാഹിത്യ സല്ലാപത്തില്‍

Text Size  

Story Dated: Friday, June 28, 2013 02:35 hrs UTC

ന്യൂയോര്‍ക്ക് : ഈ ശനിയാഴ്ച (06/29/2013) നടക്കുന്ന ഇരുപത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ സുപ്രസിദ്ധ ആധുനിക മലയാള കവിയും ചിന്തകനുമായ ശ്രീ. സെബാസ്റ്റ്യന്‍ ‘പുതുകവിതകള്‍ പുകമറയ്ക്കുള്ളിലോ’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതായിരിക്കും. ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ മലയാളികള്‍ക്കും, മലയാളത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പ്രസ്തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ ശനിയാഴ്ച (06/22/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ ‘അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ’ത്തിലെ ചര്‍ച്ചാവിഷയം ‘ശിഥിലീകരിക്കപ്പെടുന്ന കുടുംബ ബന്ധങ്ങള്‍ ’ എന്നതായിരുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തപ്പെട്ടു.

 

ചെറിയാന്‍ കെ. ചെറിയാന്‍, എബ്രഹാം തെക്കേമുറി, എം. എസ്. ടി. നമ്പുതിരി, രാജു തോമസ്‌, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഷീലാ ചെറു, , ത്രേസ്യാമ്മ നാടാവള്ളില്‍(കൊച്ചേച്ചി), എല്‍സബെത്ത് ഡാലസ്, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, എ. സി. ജോര്‍ജ്ജ്, ജോസ് ഓച്ചാലില്‍, ജേക്കബ്‌ തോമസ്‌, അബ്രാഹം, ജെയിംസ്‌, ഫിലിപ്പ് ചെറിയാന്‍, വര്‍ഗീസ് കെ. എബ്രഹാം (ഡെന്‍വര്‍ ) , സുനില്‍ മാത്യു വല്ലാത്തറ, പ്രവീണ്‍ പോള്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, മാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു. ജൂണ്‍ ഒന്നു മുതല്‍ എല്ലാ ശനിയാഴ്ചയും ആയിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്.

 

 

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 1-862-902-0100 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com , sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്റൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍ 813-655-5706 / റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്‍ : 214-450-4107 റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.