ജയപ്രകാശ് കെ നായര്
ഹഡ്സണ് വാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈസ്റ്ററും വിഷുവും സംയുക്തമായി ഏപ്രിൽ 26 ശനിയാഴ്ച്ച നാലു മണി മുതൽ റോക്ക് ലാന്റിലെ കാക്കിയാട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിക്കുകയുണ്ടായി. വിഭവ സമൃദ്ധമായ സദ്യയെ തുടർന്ന് കലാ പരിപാടികൾ ആരംഭിച്ചു.
കോർഡിനേറ്റർ ശ്രീ വിശ്വനാഥൻ കുഞ്ഞുപിള്ളയുടെ ആമുഖ പ്രസംഗത്തിനു ശേഷം ലൊറീന മാത്യുവിന്റെ അമേരിക്കൻ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജോയിന്റ് ട്രഷറർ ശ്രീ രാധാകൃഷ്ണൻ കുഞ്ഞുപിള്ള അണിയിച്ചൊരുക്കിയ ദൃശ്യമനോഹരമായ വിഷുക്കണി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ശ്രീ കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നെയ്ത്തിരിയിട്ടു കത്തിച്ച നിലവിളക്കിന്റെ പ്രഭയിൽ ഒരുക്കിവച്ച വിഷുക്കണി അതിമനോഹരമായിരുന്നു. കണി കണ്ടുകഴിഞ്ഞ കുട്ടികൾക്ക് കുടുംബത്തിലെ കാരണവരുടെ വേഷത്തിലെത്തിയ ശ്രീ രാധാകൃഷ്ണൻ കുഞ്ഞുപിള്ള കൈനീട്ടം നൽകി അനുഗ്രഹിച്ചു. നികിത മേനോൻ ഭക്തിനിർഭരമായ ഒരു ശ്രീകൃഷ്ണഭജനഗാനം ആലപിച്ചു.
>മലയാളം സ്കൂളായ വിദ്യാ ജ്യോതിയിലെ വിദ്യാർത്ഥികൾ ഏതാനും ഗാനങ്ങൾ ആലപിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആയ ജോസഫ് മുണ്ടഞ്ചിറയും വൈസ് പ്രിൻസിപ്പൽ മറിയാമ്മ നൈനാനും കൂടി പരിശീലിപ്പിച്ച ഗാനങ്ങൾ ആണ് അവർ ആലപിച്ചത്. നേഹ ജ്യോ, നേഹൽ ജ്യോ, ആഷിത സജി എന്നിവർ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു.
അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിൽ, സെക്രട്ടറി ജയപ്രകാശ് നായർ, ട്രഷറർ മത്തായി പി ദാസ്, മുഖ്യാതിഥികളായ ഡോ. മധു ഭാസ്കരൻ, ബിഷപ്പ് റെവ. ഡോ. ജോർജ് നൈനാൻ, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ബോർഡ് ഓഫ് ട്രസ്ടീ ചെയർമാൻ ശ്രീ കുരിയാക്കോസ് തരിയൻ എന്നിവർ നിലവിളക്ക് കൊളുത്തിക്കൊണ്ട് നിർവഹിച്ചു.
<ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ശ്രീ കുരിയാക്കോസ് തരിയൻ ഏവർക്കും ഈസ്റ്ററിന്റെയും വിഷുവിന്റെയും മംഗളങ്ങൾ നേർന്നതിനു ശേഷം സ്വാഗതം ആശംസിക്കുന്നതിനു വേണ്ടി പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിലിനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. ശ്രീ ജെയിംസ് ഇളംപുരയിടത്തിൽ നിറഞ്ഞ സദസ്സിനു സ്വാഗതം ആശംസിക്കുകയും പരിപാടി വിജയമാക്കുവാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുകയും ഈസ്റ്ററിന്റെയും വിഷുവിന്റെയും മംഗളം നേരുകയും ചെയ്തു.
>സെക്രട്ടറി ജയപ്രകാശ് നായർ ഏവർക്കും ഐശ്വര്യ സമ്പൂർണ്ണമായ ഒരു പുതുവർഷവും ഈസ്റ്ററും നേർന്നതിനു ശേഷം മുഖ്യാതിഥിയായി വിഷു സന്ദേശം നൽകാൻ എത്തിയിരിക്കുന്ന പ്രസിദ്ധ നെഫ്രോളജിസ്റ്റ് ഡോ. മധു ഭാസ്കരനെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. ഡോ മധു ഭാസ്കരൻ തന്റെ കുട്ടിക്കാലത്തെ വിഷുക്കാലാനുഭവങ്ങൾ സദസ്സുമായി പങ്കുവച്ചു കൊണ്ട് എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവർഷം നേർന്നു.
മലയാളം സ്കൂൾ കോർഡിനേറ്റർ കൂടിയായ തോമ്മസ് മാത്യു ഈസ്റ്റർ സന്ദേശം നൽകാൻ എത്തിയിരുന്ന റിട്ടയാർഡ് ബിഷപ്പ് റെവ. ഡോ. ജോർജ് നൈനാനെ പരിചയപ്പെടുത്തി. അദ്ദേഹം എക്കാലത്തും ഹഡ്സണ് വാലി മലയാളികളുടെ ഒരു നല്ല സുഹൃത്ത് ആണെന്ന് തോമസ് മാത്യു പറഞ്ഞു. റവ. ഡോ. ജോർജ് നൈനാൻ വിഷുവും ഈസ്റ്ററും തമ്മിലുള്ള താരതമ്യം ചെയ്തുകൊണ്ട് യേശുവിന്റെ പുനരുദ്ധാനവും വിഷുവിന്റെ ദിനങ്ങളിൽ പുതിയ നാമ്പുകൾ കുരുത്ത് വരുന്നതുമായി ബന്ധപ്പെടുത്തി നല്ല ഹൃദ്യമായ ഒരു പ്രസംഗം കാഴ്ച്ച വച്ചു.'
>ശ്രീമതി ഷൈൻ റോയിയും സംഘവും അവതരിപ്പിച്ച ഈസ്റ്റർ മഹിമ വിളിച്ചറിയിക്കുന്ന ലഘു സംഗീത നൃത്ത നാടകം ഏവരും ആസ്വദിച്ചു. ഷാജിമോൻ വെട്ടം, മത്തായി പി. ദാസ്, അജിൻ ആന്റണി, ചെറിയാൻ ഡേവിഡ് എന്നിവർ ആശംസകൾ അറിയിച്ചു. ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീ വർഗീസ് ഒലഹന്നാൻ വരുന്ന ജൂലൈ മാസത്തിൽ നടക്കുന്ന കണ്വൻഷൻ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് എല്ലാവർക്കും ഈസ്റ്റർ വിഷു മംഗളങ്ങൾ നേർന്നു.</p>
<p>അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ഈ വർഷത്തെ ആദ്യ പതിപ്പ് മുഖ്യാതിഥിയായ ഡോ. മധു ഭാസ്കരൻ ഒരു കോപ്പി റിട്ടയാർഡ് ബിഷപ്പ് റെവ. ഡോ. ജോർജ് നൈനാനു സമ്മാനിച്ചുകൊണ്ട് ഔപചാരികമായി പ്രകാശിപ്പിച്ചു. ചീഫ് എഡിറ്റർ ജോർജ് താമരവേലിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പിനും തമ്പി പനക്കലിനും നന്ദി പറഞ്ഞു. അതുപോലെ പരസ്യങ്ങളും ലേഖനങ്ങളും കഥകളും പരസ്യങ്ങളും തന്നു സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഇത്രയും കുറച്ചു സമയം കൊണ്ട് ഈ സുവനീർ തയാറാക്കാൻ കഴിഞ്ഞത് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിലിന്റെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണെന്ന് ചീഫ് എഡിറ്റർ എടുത്തു പറയുകയുണ്ടായി.</p>
<p>ജോയിന്റ് സെക്രട്ടറി ശ്രീ അലക്സ് എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. അതിനു ശേഷം വൈശാഖ സന്ധ്യ എന്ന കലോപാഹാരം നിറഞ്ഞ സദസ്സിനു മുമ്പിൽ മൂന്നു മണിക്കൂറിലേറെ സമയം അവതരിപ്പിച്ചു. ശ്രീ ഇന്നസെന്റ് ഉലഹന്നാൻ വൈശാഖ സന്ധ്യാ ടീമിനെ പരിചയപ്പെടുത്തി. കലാഭവൻ സുദീപ് കുമാറും പ്രശസ്ത പിന്നണി ഗായകൻ അഫ്സലും സിതാരയും പാടിതകർത്തപ്പോൾ സാജൻ സൂര്യയും ആര്യയും നേതൃത്വം കൊടുത്ത് അവതരിപ്പിച്ച ലഘു നാടകങ്ങൾ ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നുണ്ടായിരുന്നു. ആര്യയും സാജൻ സൂര്യയും ചേർന്ന് ഒരുക്കിയ നൃത്തങ്ങളും അതി മനോഹരങ്ങളായിരുന്നു. മിമിക്രി കലാകാരന്മാരായ കലാഭവൻ ജിന്റോ, കലാഭവൻ പ്രദീപ്ലാൽ, സിതാര കൃഷ്ണകുമാർ എന്നിവരും അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. സംഗീതസംവിധാനവും കീബോർഡും കൈകാര്യം ചെയ്തത് ശ്രീ പോൾ എം.ഡി.യാണ്. പത്തു മണിയോടെ പരിപാടികൾക്ക് തിരശ്ശീല വീണു.
Comments