You are Here : Home / USA News

ഫോമാ ഷിക്കാഗോ റീജിയന്‍ ഭാരവാഹികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 01, 2014 09:32 hrs UTC

    
    

ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ കേരളാ വനം-ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി ഫോമാ ഷിക്കാഗോ റീജിയന്‍ ഭാരവാഹികള്‍ കൂടിക്കാഴ്‌ച നടത്തി.

2014 ജൂണ്‍ 26,27,28,29 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വെന്‍ഷനിലേക്ക്‌ നാഷണല്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍, റീജിയന്‍ സെക്രട്ടറി ബിജി ഫിലിപ്പ്‌ എടാട്ട്‌, ഫോമാ മുന്‍ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, റീജിയന്‍ അംഗം ജോര്‍ജ്‌ മാത്യു (ബാബു) എന്നിവര്‍ മന്ത്രിയെ പ്രത്യേകം ക്ഷണിക്കുകയും, ക്ഷണം സ്വീകരിച്ച്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന്‌ ഉറപ്പ്‌ നല്‍കുകയും ചെയ്‌തു.

കേരള ജനതയ്‌ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിനും വേണ്ടി ഫോമ ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും, മലയാളം ഓണ്‍ലൈന്‍ സ്‌കൂള്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതിനും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രത്യേകം അഭിനന്ദനം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.