You are Here : Home / USA News

ഫോമായുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ജോണ്‍ ടൈറ്റസ്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, April 29, 2014 10:24 hrs UTC

 

ന്യൂയോർക്ക്‌: ഫോമായുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മുൻ പ്രസിഡന്റ്‌  ജോണ്‍ ടൈറ്റസ് കടന്നു വരുന്നു. കഴിഞ്ഞ  ഏഴ് വർഷങ്ങൾ കൊണ്ട് വളരെയധികം നേട്ടങ്ങൾ കൈവരിച്ച ഫോമായുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക്  മുന്‍ കാല നേതൃ പരിചയവും പക്വതയുള്ള ഒരു വ്യക്തി തന്നെ വരണമെന്ന് ഫോമയെ സ്നേഹിക്കുന്നവരും വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന നിരവധി മുതിര്‍ ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സമ്മര്‍ ദ്ദവും അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം     മുന്നോട്ടു വരുന്നത്. അമേരിക്കയിലെ മലയാളികൾ ഉറ്റു നോക്കിയിരുന്ന ഫോമായുടെ ലാസ് വെഗാസ് കണ്‍വെൻഷൻ വൻ വിജയമാക്കുവാൻ അന്നത്തെ ഫോമാ പ്രസിഡന്റ്‌ ആയിരുന്ന ജോണ്‍ ടൈറ്റസ് നല്കിയ സംഭാവനകൾ വലിയതാണ്. അദ്ദേഹം അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ ഏകദേശം 40 ഓളം നിർധന കുടുംബങ്ങൾക്ക് വീടുകൾ വച്ചു നല്കി ഫോമാ തുടങ്ങി വെച്ച ഫോമ ഹെല്പ് ലൈന്‍ കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ മേഘലയില്‍ ഒരു ചര്‍ച്ച വിഷയമായിരുന്നു. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു ശേഷവും, തുടർന്നു വന്ന ഭരണ സമിതികൾക്കും തന്നാലാവുംവിധം അദ്ദേഹം സേവനം നല്കിയിരുന്നു.

എന്നും ന്യൂതന ആശയങ്ങൾക്ക് എന്നും മുന്നില്‍ നില്ക്കുന്ന അദ്ദേഹത്തെ പോലെയുള്ളവർ ഫോമാ ദേശീയ ഉപദേശക സമിതി അധ്യക്ഷനായി വരുന്നത് എക്കാലത്തും ഫോമായ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.