You are Here : Home / USA News

ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, April 20, 2014 10:29 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു. ഏപ്രില്‍ 17-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ പെസഹാ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആചരിച്ചു. ആഘോഷമായ ദിവ്യബലിയില്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു. വികാരി ഫാ. ജോയി ആലപ്പാട്ട്‌, രൂപതാ പ്രോക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ജോര്‍ജ്‌ കെ. പീറ്റര്‍, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

`താലത്തില്‍ വെള്ളമെടുത്തു

വെണ്‍കച്ചയും അരയില്‍ ചുറ്റി,

മിശിഹാ തന്‍ ശിഷ്യന്മാരുടെ

പാദങ്ങള്‍ കഴുകി'

എന്നുതുടങ്ങുന്ന സഭയുടെ പുരാതനവും എന്നാല്‍ ഹൃദയസ്‌പര്‍ശിയുമായ ഗാനം ഗായക സംഘം ആലപിക്കവെ, തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങള്‍ അഭിവന്ദ്യ പിതാവ്‌ കഴുകി, തുടച്ച്‌ ചുംബിച്ചുകൊണ്ട്‌ ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം ചാപ്പലിലേക്ക്‌ നടത്തപ്പെടുകയും, പാതിരാ വരെ പൊതു ആരാധനയും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ പരമ്പരാഗതമായി ആചരിച്ചുവരുന്ന അപ്പംമുറിക്കലും, പാലുകുടിയും നടത്തപ്പെട്ടു. അഭിവന്ദ്യ പിതാവ്‌ അപ്പം മുറിച്ച്‌ പ്രാര്‍ത്ഥിച്ച്‌ വിശ്വാസികള്‍ക്ക്‌ വിതരണം ചെയ്‌തു.

 

 

അപ്പവും പാലും തയാറാക്കുന്നതിന്‌ അച്ചാമ്മ മരുവത്തറ നേതൃത്വം നല്‍കി. ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ജോസ്‌ കടവില്‍, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, കൈക്കാരന്മാരായ മനീഷ്‌ ജോസഫ്‌, ഇമ്മാനുവേല്‍ കുര്യന്‍ മൂലേക്കുടിയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജോണ്‍ കൂള, ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ്‌, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പെസഹാ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള കത്തീഡ്രല്‍ ഗായകസംഘം ഗാന ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.