You are Here : Home / USA News

ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ ബെല്‍ഫാസ്റ്റില്‍ ഈസ്റ്റര്‍ ശുശ്രൂഷ അര്‍പ്പിക്കുന്നു

Text Size  

Story Dated: Friday, April 18, 2014 09:12 hrs UTC



ബെല്‍ഫാസ്റ്റ്‌: ബെല്‍ഫാസ്റ്റ്‌ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷനിലെ ഈസ്റ്റര്‍ ശുശ്രൂഷയ്‌ക്ക്‌ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 20-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ ബെല്‍ഫാസ്റ്റ്‌ ബൈബിള്‍ കോളജില്‍ നടക്കുന്ന ഉയിര്‍പ്പിന്റെ ശുശ്രൂഷയ്‌ക്കും, വിശുദ്ധ കുര്‍ബാനയ്‌ക്കും കാര്‍മികത്വം വഹിക്കുന്ന തിരുമേനി ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ പ്രതിഷ്‌ഠയും നടത്തുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. കെ.പി. ജോണ്‍സണ്‍ (വികാരി) 0753 3483043, ഡോ. ബിനു (സെക്രട്ടറി) 0776 0332048. വിലാസം: Belfast Bible College, Glenburn Road, Dunmurry, Belfast, BT17 9JP

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.