You are Here : Home / USA News

കാമുകി ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഇന്ന്‌ നടപ്പാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 18, 2014 09:07 hrs UTC





ഹണ്ട്‌സ്‌ വില്ല(ടെക്‌സസ്‌) : മൂന്നുപേരെ 19 തവണ വീതം കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിഞ്ഞിരുന്ന ജോസ്‌ വിലേഗസിന്റെ (39 വയസ്സ്‌) വധശിക്ഷ ഇന്ന്‌(ഏപ്രില്‍ 16 ബുധനാഴ്‌ച) ടെക്‌സസ്‌ ഹണ്ട്‌സ്‌ വില്ല ജയിലില്‍ നടപ്പാക്കി.

പീഡനകേസ്സില്‍ പ്രതിയായ ജോസുമായുള്ള ബന്ധത്തെ എതിര്‍ത്ത കാമുകിയുടെ മാതാവ്‌ 56 വയസ്സുള്ള അല്‍മപെരസ്‌, കാമുകി എറിഡ സലാസര്‍(22), മകന്‍ 3 വയസ്സുള്ള ജേക്കബ്‌ എന്നിവരെയാണ്‌ അതിക്രൂരമായി പ്രതികുത്തി കൊലപ്പെടുത്തിയത്‌.

കൊല നടത്തിയ ശേഷം കാമുകിയുടെ കാറുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു.

പ്രതിമാനസിക രോഗിയാണെന്ന വാദം സുപ്രീം കോടതി തള്ളി ഏതാനും നിമിഷങ്ങള്‍ക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു.

വിഷത്തിന്റെ മിശ്രിതം സിരകളിലൂടെ പ്രവഹിച്ചു തുടങ്ങിയതും ശരീരം നിശ്ചലമായി. ഇന്ന്‌ വൈകീട്ട്‌ 7.04ന്‌ പ്രതിയുടെ മരണം ജയില്‍ അധികൃതര്‍ സ്ഥീകരിച്ചു.

അമേരിക്കയില്‍ കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ടെക്‌സസ്സിലെ ഈ വര്‍ഷത്തെ ഏഴാമത്തേതായിരുന്നു ഇന്ന്‌ നടപ്പാക്കിയത്‌. വധശിക്ഷക്കുപയോഗിക്കുന്ന വിഷത്തിന്‌ ദൗര്‍ലഭ്യം നേരിട്ടതിനെ തുടര്‍ന്ന്‌ പെന്റൊബാര്‍ബിറ്റോള്‍ എന്ന മിശ്രിതം ഉപയോഗിച്ചു ടെക്‌സസ്സില്‍ നടപ്പാക്കിയ മൂന്നാമത്തെ വധശിക്ഷയായിരുന്നു ഇത്‌. വധശിക്ഷയ്‌ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുമ്പോഴും ടെക്‌സസ്സില്‍ വധശിക്ഷ നടപ്പാക്കികൊണ്ടിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.