You are Here : Home / USA News

സാന്‍ഹോസെ വികാരി ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് മാതൃകയായി

Text Size  

Story Dated: Monday, April 14, 2014 10:30 hrs UTC

വിവിന്‍ ഓണശ്ശേരില്‍(പിആര്‍ഓ)

 

 

സാന്‍ഹോസെ : ഇടവക വികാരി ഫാ.ജോസ് ഇല്ലിക്കുന്നും പുറത്ത് തന്റെ ഒരു മാസത്തെ പ്രതിഫലം ഇടവകയുടെ ലോണ്‍ പെയ്‌മെന്റ് അടയ്ക്കുന്നതിനായി സംഭാവന ചെയ്തു മാതൃക കാണിച്ചു. അസോസിയേഷനും പള്ളിയും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സാനോസെയിന്‍ പള്ളിയും ഹാളും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന മൂന്ന് ഏക്കര്‍ പ്രോപ്പര്‍ട്ടി ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് വാങ്ങുകയായിരുന്നു. ഓരോ ഇടവകാംഗങ്ങളും പള്ളിയുടെ നടത്തിപ്പിനായി തങ്ങളുടെ അദ്ധ്വാനത്തിന്റെ ഓഹരി സന്തോഷപൂര്‍വ്വം നല്‍കുന്നതിന് വികാരി ഇടവകാംഗങ്ങളെ അഭിനന്ദിക്കുകയും അവരോടു പങ്കുചേരുന്നതിനായി തന്റെ ഒരു മാസത്തെ ശമ്പളം കൊടുക്കുന്നതായി ഞായറാഴ്ച കുര്‍ബാന മധ്യേ അറിയിച്ചു. ഇടവകാംഗങ്ങള്‍ ഹര്‍ഷാരവത്തോടെ ജോസച്ചന്റെ മാതൃകാപരമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ബഹു. ജോസ് ഇല്ലിക്കുന്നുംപുറത്തച്ചന്‍ ഹൂസ്റ്റണില്‍ വികാരിയായിരുന്നപ്പോള്‍ ഇതുപോലെ തന്റെ ഒരു മാസത്തെ ശമ്പളം ഹൂസ്റ്റണ്‍ പള്ളിക്ക് സംഭാവന ചെയ്തു മാതൃക കാട്ടുകയും ഇടവകജനങ്ങളോടൊത്ത് അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. പങ്കുവയ്ക്കുവാനുള്ള അച്ചന്റെ ഈ മനോഭാവത്തെ ഇടവകജനം ഒന്നടങ്കം അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.