You are Here : Home / USA News

ഫ്‌ളോറിഡ ഹിന്ദു കോണ്‍ഫറന്‍സ്‌: ഒത്തൊരുമയാലും അച്ചടക്കത്താലും ശ്രദ്ധേയമായി

Text Size  

Story Dated: Friday, April 11, 2014 11:16 hrs UTC

ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഫ്‌ളോറിഡ റീജിയണല്‍ കോണ്‍ഫറന്‍സ്‌ ഒത്തൊരുമയാലും അച്ചടക്കത്തോടെയുള്ള ഒരുദിനം മുഴുവന്‍ നീണ്ടുനിന്ന പരിപാടികളാലും ശ്രദ്ധേയമായി. അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളി (ആത്മ) ആതിഥേയത്വം വഹിച്ച കോണ്‍ഫറന്‍സില്‍ ഫ്‌ളോറിഡയില്‍ നിന്നുള്ള മറ്റ്‌ മലയാളി ഹിന്ദു സംഘടനകളായ കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയും (കെ.എച്ച്‌.എസ്‌.എഫ്‌), ഓര്‍ലാന്റോ ഹിന്ദു മലയാളിയും (ഓം) സജീവമായി പങ്കുചേര്‍ന്നു.

 

രാവിലെ പത്തുമണിക്ക്‌ നടന്ന കൊടിയേറ്റത്തോടെ പരിപാടികള്‍ ആരംഭിച്ചു. മുഖ്യാതിഥി രാഹുല്‍ ഈശ്വര്‍, കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി.എന്‍. നായര്‍, ആത്മ പ്രസിഡന്റ്‌ ടി. ഉണ്ണികൃഷ്‌ണന്‍, കെ.എച്ച്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ രാജ്‌കുമാര്‍, കെ.എച്ച്‌.എന്‍.എ വൈസ്‌ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍, മുന്‍ കെ.എച്ച്‌.എന്‍.എ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ഉദയഭാനു പണിക്കര്‍, കെ.എച്ച്‌.എന്‍.എ വനിതാഫോറം ചെയര്‍പേഴ്‌സണ്‍ നിഷാ പിള്ള എന്നിവര്‍ ചേര്‍ന്ന്‌ ദീപം തെളിയിച്ച്‌ പരിപാടികള്‍ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. മുഖ്യാതിഥി രാഹുല്‍ ഈശ്വര്‍ ഹൈന്ദവ സമൂഹത്തിന്‌ ഒരു ഹ്യൂമന്‍ റിസോഴ്‌സ്‌ വിംഗാണ്‌ അടിയന്തരമായി വേണ്ടതെന്നും, ആ വിംഗ്‌ ആത്മീയ വിദ്യാഭ്യാസം, പ്രീ മാരിറ്റല്‍ എഡ്യൂക്കേഷന്‍, പേരന്റിംഗ്‌ എന്നിവയിലേക്കാണ്‌ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും സൂപിപ്പിച്ചു. ക്രിസ്‌ത്യന്‍, മുസ്‌ലീം മതവിഭാഗങ്ങളുമായി ഊഷ്‌മള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വനിതാ ഫോറത്തില്‍ സ്‌ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഡോ. നിഷാ പിള്ളയും, രാഹുല്‍ ഈശ്വറും മറുപടി നല്‍കി. താമ്പായില്‍ നിര്‍മ്മിക്കുന്ന അയ്യപ്പക്ഷേത്രത്തിന്‌ എല്ലാ ഭാഗത്തുനിന്നുള്ള മലയാളികളുടേയും സഹകരണം ക്ഷേത്ര ഭാരവാഹിയായ രവി നായര്‍ അഭ്യര്‍ത്ഥിച്ചു.

 

 

2015 ജൂലൈ ആദ്യവാരം ഡാലസില്‍ നടക്കുന്ന ഹിന്ദു കണ്‍വെന്‍ഷനെപ്പറ്റി കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി.എന്‍ നായര്‍ വിശദീകരിക്കുകയും സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകുയം ചെയ്‌തു. രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ നീണ്ടുനിന്ന പരിപാടികളില്‍ ഫ്‌ളോറിഡയിലെ കുട്ടികള്‍ അവതരിപ്പിച്ച `ഭൂതപ്പാട്ട്‌' ദൃശ്യാവിഷ്‌കാരത്തിലും വേഷവിതാനങ്ങളിലും മികച്ചുനിന്നു. ഫ്‌ളോറിഡാ ഹിന്ദു മലയാളികളുടെ ആദ്യത്തെ കുടുംബസംഗമം എല്ലാരീതിയിലും ഒരു നവ്യാനുഭവമായിരുന്നുവെന്നും ഹിന്ദു കോണ്‍ഫറന്‍സ്‌ ഇനിയുള്ള രണ്ടുവര്‍ഷ ഇടവേളകളില്‍ തുടരുവാനും ആത്മ, കെ.എച്ച്‌.എസ്‌.എഫ്‌, ഓം തുടങ്ങിയ സംഘടനകളിലെ ഭാരവാഹികള്‍ താത്‌പര്യം പ്രകടിപ്പിച്ചു. ആത്മ പ്രസിഡന്റ്‌ ടി. ഉണ്ണികൃഷ്‌ണന്‍ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ പ്രദീപ്‌ മരുത്തുപറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. അനഘാ ഹരീഷ്‌, അഞ്‌ജനാ കൃഷ്‌ണന്‍, ബിന്ദു പ്രദീപ്‌ എന്നിവര്‍ അവതാരകരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.