You are Here : Home / USA News

തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം ന്യൂജേഴ്‌സിയില്‍ ബിഷപ്പ്‌ റൈറ്റ്‌ റവ തോമസ്‌ സാമുവേല്‍ ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 10, 2014 10:36 hrs UTC

ന്യൂജേഴ്‌സി: അമേരിക്കന്‍ ഐക്യനാടുകളിലേയും തലവടി-കാഞ്ഞിരപ്പള്ളി ഇട്ടിമാത്താ പണിക്കര്‍ ശാഖയുടെ ആദ്യ കുടുംബ യോഗം ന്യൂജേഴ്‌സിയിലെ ചെറി ഹില്ലില്‍ ഏപ്രില്‍ അഞ്ചിന്‌ ഡോ. തോമസ്‌ ജോണ്‍ കോളാകോടിന്റെ ആതിഥ്യത്തില്‍ നടത്തപ്പെട്ടു. യോഗത്തില്‍ കുടുംബ യോഗം പ്രസിഡന്റ്‌ അഭിവന്ദ്യ ബിഷപ്പ്‌ റൈറ്റ്‌ റവ തോമസ്‌ സാമുവേല്‍ തിരുമേനി അധ്യക്ഷത വഹിച്ചു. മനു ജോണ്‍ കൊളാക്കോട്ട്‌, ആനന്ദ്‌ തോമസ്‌ (വാലായില്‍), റെയ്‌മോല്‍ ജോസഫ്‌ (കോളാകോട്ട്‌), സൗമ്യ തോമസ്‌ (വാലായില്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയില്‍ ബെറ്റി ജേക്കബ്‌ കാഞ്ഞിരപ്പള്ളി (കാനഡ) സങ്കീര്‍ത്തനം വായിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ തിരുമേനിയുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ബഹുമാനപ്പെട്ട തോമസ്‌ സാമുവേല്‍ തിരുമേനിയോടൊപ്പം കുടുംബാംഗങ്ങളായ പ്രമോദ്‌ ഈപ്പന്‍ കാഞ്ഞിരപ്പള്ളി (കാനഡ), ഏബ്രഹാം ജോസഫ്‌ (കോളാക്കോട്ട്‌), ഡോ. തോമസ്‌ കൊളാക്കാട്ട്‌ തുടങ്ങിയവര്‍ നിലവിളക്ക്‌ തെളിയിച്ചു.

 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും എത്തിയ അതിഥികളെ ഡോ. തോമസ്‌ ജോണ്‍ കൊളാകോട്ട്‌ സ്വാഗതം ചെയ്‌തു. സ്വാഗത പ്രസംഗത്തില്‍ തലമുറകളായി നമ്മുടെ പൂര്‍വ്വ മാതാപിതാക്കള്‍ കെട്ടിപ്പെടുത്ത ക്രിസ്‌തുവില്‍ അധിഷ്‌ഠിതമായ കുടുംബമാണ്‌ നമ്മുടേതെന്ന്‌ ഉത്‌ബോധിപ്പിച്ചു. തലവടി-കാഞ്ഞിരപ്പള്ളി കുടുംബം ഒരു `ബ്രാന്‍ഡ്‌' ആണെന്നും അതിന്റെ മൂല്യങ്ങളേയും പാരമ്പര്യത്തേയും അമേരിക്കയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും അവരുടെ തലമുറകള്‍ക്കും പകര്‍ത്തിക്കൊടുക്കേണ്ട ചുമതല നമുക്കാണെന്നും ഡോ. തോമസ്‌ ഊന്നിപ്പറഞ്ഞു. തുടര്‍ന്ന്‌ ആനന്ദ്‌ തോമസ്‌ (വാലായില്‍) വിശുദ്ധ തോമാശ്ശീഹാ സ്ഥാപിച്ച ഏഴ്‌ പള്ളികളില്‍ ഒന്നായ നിലയ്‌ക്കലില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്കും തുടര്‍ന്ന്‌ തലവടിയിലേക്കുമുള്ള പ്രയാണം 'സ്ലൈഡ്‌ ഷോ'യിലൂടെ വിശദീകരിച്ചു. കരിക്കാപറമ്പില്‍, മണ്ണിപറമ്പില്‍, കുരിശിങ്കല്‍ തുടങ്ങിയ ശാഖകള്‍ മൂലകുടുംബാംഗങ്ങളാണ്‌. അതിനുശേഷം വിവിധ കുടുംബങ്ങളില്‍ നിന്നും എത്തിയവര്‍ അവരെ പരിചയപ്പെടുത്തി. ഉദ്‌ഘാടന പ്രസംഗത്തില്‍ അഭിവന്ദ്യ തോമസ്‌ സാമുവേല്‍ തിരുമേനി കുടുംബത്തിന്റെ ദൗത്യം തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണെന്ന്‌ ഓര്‍മ്മിപ്പിച്ചു.

 

 

നാം ഒരു കുടുംബത്തില്‍ നിന്നും വന്നവരാണെങ്കിലും നമ്മുടെ കുടുംബത്തില്‍ കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബാ, പെന്തക്കോസ്‌ത്‌, ബ്രദറണ്‍, സി.എസ്‌.ഐ, ഇവാഞ്ചലിക്കല്‍ തുടങ്ങിയ സഭയില്‍ നേതൃത്വം നല്‍കുന്നവരുണ്ട്‌. പക്ഷെ നമുക്ക്‌ നമ്മെയെല്ലാവരേയും പൊതുവായി ബന്ധിക്കുന്നത്‌ ക്രിസ്‌തുവിന്റെ സ്‌നേഹവും നമ്മുടെ രക്തം അഥവാ ഡി.എന്‍.എയുമാണ്‌. ജോഷ്യായെപ്പോലെ 'ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സ്‌നേഹിക്കും' എന്ന്‌ നമ്മുടെ തലവടി- കാഞ്ഞിരപ്പള്ളി കുടുംബാംഗങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും പറയാന്‍ സഹായിക്കട്ടെ എന്ന ആശീര്‍വാദത്തോടെ തിരുമേനി പ്രസംഗം ഉപസംഹരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അടുത്തവര്‍ഷത്തെ കാര്യപരിപാടികളിലേക്ക്‌ പ്രവേശിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ വളരെ ആവേശത്തോടെ ഈ യോഗം എല്ലാവര്‍ഷവും തുടരണമെന്ന്‌ അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷത്തെ യോഗത്തിന്റെ കണ്‍വീനറായി ഡോ. തോമസ്‌ ജോണ്‍ കോളാകോട്ടിനെ തെരഞ്ഞെടുത്തു. 2015-ലെ യോഗം കഴിയുമെങ്കില്‍ രണ്ടു ദിവസത്തെ പ്രോഗ്രാമായി ഓഗസ്റ്റില്‍ നടത്തണമെന്ന്‌ ജീ ജോസഫ്‌ (കൊളാകോട്ട്‌) അഭിപ്രായപ്പെട്ടു. തുടര്‍ന്ന്‌ യോഗം ജീ ജോസഫിനോട്‌ അടുത്ത മീറ്റിംഗിന്റെ സ്ഥലം കണ്ടുപിടിക്കാന്‍ ചുമതല ഏല്‍പിച്ചു.

 

 

 

അമേരിക്കന്‍ വെബ്‌സൈറ്റ്‌, ഇപ്പോഴുള്ള തലവടി- കാഞ്ഞിരപ്പള്ളി വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാന്‍ പ്രമോദ്‌ ഈപ്പന്‍ കാഞ്ഞിരപ്പള്ളി, ആനന്ദ്‌ തോമസ്‌ (വാലായില്‍) എന്നിവരേയും ചുമതലപ്പെടുത്തി. ഡോ. സന്തോഷ്‌ ഈപ്പന്‍ (തോട്ടുകടവില്‍) കുടുംബ ചരിത്രം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുന്നതിന്‌ തന്റെ മാതാപിതാക്കളെ സ്വാധീകരിക്കുമെന്ന്‌ അറിയിച്ചു. ആനന്ദ്‌ തോമസ്‌ ഇന്ത്യയില്‍ നിന്ന്‌ എത്തിയ തന്റെ പിതാവും കുടുംബയോഗം പ്രസിഡന്റുമായ തോമസ്‌ സാമുവേല്‍ തിരുമേനിയോടും, യോഗത്തില്‍ സംബന്ധിച്ച അതിഥികളോടും ആതിഥ്യമരുളിയ തോമസ്‌ - റീനാ കോളാകോട്ട്‌ കുടുംബത്തോടുമുള്ള കൃതജ്ഞത പ്രകാശിപ്പിച്ചു. തുടര്‍ന്ന്‌ ബിഷപ്പിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടി യോഗം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.