You are Here : Home / USA News

കൊലകുറ്റത്തിന് 25 വര്‍ഷം തടവില്‍ കഴിഞ്ഞ പ്രതിയെ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 09, 2014 10:36 hrs UTC

ബ്രൂക്കിലിന്‍(ന്യുയോര്‍ക്ക്) . മയക്കു മരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡാറില്‍ അള്‍സ്റ്റനെ 1989 ഓഗസ്റ്റ് 15 ന് വെടിവെച്ചു കൊലപ്പെടുത്തി എന്ന കേസിലാണ് ജോനാഥന്‍ ഫ്ലെമിങ്സിനെ 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. വെടിവെപ്പ് നടന്നു എന്ന് പറയുന്ന ദിവസം കുടുംബാംഗങ്ങളുമൊത്ത് ഫ്ലോറിഡായിലെ ഒര്‍ലാന്റോയില്‍ ആയിരുന്നു എന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

ഓഗസ്റ്റ് 14 ല്‍ ഒര്‍ലാന്റോയില്‍ മുറിയെടുത്തു താമസിച്ചിരുന്നു എന്നു തെളിവ് പ്രതിഭാഗം ഹാജരാക്കിയെങ്കിലും പ്രതി ബ്രൂക്കിലിങിലേക്ക് പറന്ന് കൊല നടത്തിയശേഷം തിരികെ എത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. 25 വര്‍ഷത്തെ തടവിന്റെ അവസാന ദിവസങ്ങളിലാണ് പ്രതിയെ നിരപരാധിയാണെന്ന് കണ്ടെത്തി നിരുപാധികം വിട്ടയയ്ക്കുന്നതിന് ബ്രൂക്കിലിന്‍ ജഡ്ജി മാത്യൂസ് ജെഡി എമിക്ക ഇന്ന് (ഏപ്രില്‍ എട്ടിന്) ഉത്തരവിട്ടത്.

 

അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മാര്‍ക്ക് ഹെയ്ല്‍ സമര്‍പ്പിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപനം ഉണ്ടായത്. കൊന്നത് പി. തോംപ്സണ്‍ ബ്രൂക്കിലിന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി ചുമതല ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുളളില്‍ പന്ത്രണ്ടിലധികം കേസുകളാണ് പുനര്‍വിചാരണ നടത്തി കുറ്റാരോപിതരായ പ്രതികളെ നിരപരാധികളായി വിട്ടയച്ചത്. 51 വയസുളള നിരപരാധിയായ ഫ്ലെമിങ്സിന്റെ ജയില്‍ വിമോചനത്തെക്കുറിച്ച് 72 വയസുളള മാതാവ് പ്രതികരിച്ചതിപ്രകാരമായിരുന്നു. നിരപരാധിയായ എന്റെ മകന്‍ സഹിച്ച വേദന അവര്‍ണനീയമാണ്. ഇപ്പോള്‍ എന്റെ മകനെ അവര്‍ വീട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നു. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.