You are Here : Home / USA News

ജെ.പി.ഡബ്ല്യൂ.എഫ്‌ ന്യുയോര്‍ക്ക്‌ ചാപ്‌റ്ററിനു നവ നേതൃത്വം

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, April 04, 2014 11:08 hrs UTC

 

ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ഐക്യവേദിയായ കേരള പെന്തക്കോസ്‌തല്‍ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ഭാഗമായ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ പാസ്‌റ്റര്‍ സണ്ണി ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ഗേറ്റ്‌വേ പെന്റകോസ്‌റ്റല്‍ ചര്‍ച്ചില്‍ വെച്ച്‌ നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി സജി തട്ടയില്‍ (പ്രസിഡന്റ്‌), റവ.ഡോ.ജോമോന്‍ ജോര്‍ജ്‌ (വൈസ്‌ പ്രസിഡന്റ്‌), അനുരാജ്‌ രാജന്‍ (സെക്രട്ടറി), ജോസ്‌ ബേബി (ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചാപ്‌റ്ററിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കാന്‍ പരിശ്രമിക്കുമെന്ന്‌ പ്രസിഡന്റ്‌ സജി തട്ടയില്‍ പ്രസ്‌താവിച്ചു.

ചാപ്‌റ്ററിന്റെ ചുമതലയില്‍ എഴുത്തുകാരെ പരിശീലിപ്പിക്കുകയും സെമിനാറുജള്‍ നടത്തുകയും ചെയ്യും. യുവജനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന പ്രത്യേക - പരിപാടികള്‍ സംഘടിപ്പിക്കുവാനും, യുവജനങ്ങളില്‍ എഴുതുവാനും, വായിക്കുവാനും, പ്രോത്‌സാഹനം നല്‍കുന്ന ഉത്തേജന ജനകമായ നടപടികള്‍ ഈ ചാപ്‌റ്റര്‍ കൈക്കൊള്ളുമെന്നും വൈസ്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ ജോമോന്‍ ജോര്‍ജ്‌ പറഞ്ഞു. നശിച്ചുകൊണ്ടിരിക്കുന്ന ധാര്‍മ്മീകമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ വായനക്കാരെ ഉത്‌സാഹിപ്പിക്കുവാന്‍ എഴുത്തുകാര്‍ക്ക്‌ പ്രതിബന്ധതയുണ്ടെന്നും, കുടുംബ ബന്ധങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, വിശ്വാസ സത്യങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടുവാന്‍ ഇനിയും ധാരാളം എഴുത്തുകാര്‍ മുന്നോട്ട്‌ വരുവാന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി മുന്നേറുമെന്ന്‌ സെജ്രട്ടറി അനുരാജ്‌ രാജന്‍ അറിയിച്ചു.

പാസ്‌റ്റര്‍മാരായ തോമസ്‌ കിടങ്ങാലില്‍, ബാബു തോമസ്‌ തുടങ്ങിയവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി.സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനും, വിവിധ സഭാ വിഭാങ്ങളിലുള്ള സാഹിത്യ പ്രവര്‍ത്തകരെ ഒന്നിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നിരവധി കര്‍മ്മപദ്ധതികള്‍ നടത്തുവാനും ഭാരവാഹികള്‍ പദ്ധതികള്‍ തയാറാക്കിവരുന്നു. റൈറ്റേഴ്‌സ്‌ ഫോറം പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക: : 631 447 7184

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.