You are Here : Home / USA News

സാന്‍ റ്റാനിയയില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 01, 2014 08:46 hrs UTC

കാലിഫോര്‍ണിയ: പതിനായിരക്കണക്കിന്‌ ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2014 ഏപ്രില്‍ മാസം 11,12,13 (വെള്ളി, ശനി, ഓശാന ഞായര്‍) തീയതികളില്‍ വലിയ നോമ്പിനൊരുക്കമായി സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ സാന്‍ റ്റാനിയയില്‍ വെച്ച്‌ (St. Thomas Syro Malabar Catholic Church, 5021 West 16th Street, Santa Ana, CA 92703) നോമ്പുകാല വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു.

കര്‍ത്താവിന്റെ പീഢാസഹനത്തെക്കുറിച്ച്‌ ധ്യാനിക്കുന്ന പുണ്യപ്പെട്ട വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവ വചനത്താല്‍ പ്രബുദ്ധരായി ആത്മാഭിഷേകത്തിനും, ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ട്‌ ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക്‌ വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക്‌ കടന്നു വരുവാനും ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ഈശോയുടെ നാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അനുഗ്രഹീത വചന പ്രഘോഷകനും മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക്‌ നേതൃത്വം കൊടുക്കുന്ന ധ്യാനത്തില്‍ റവ.ഫാ. ജോ പ്ലാച്ചേരിയില്‍ ധ്യാനം നയിക്കുന്നതും, ബ്ര. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതുമാണ്‌. തദവസരത്തില്‍ നടത്തപ്പെടുന്ന യുവജനധ്യാനത്തിന്‌ ബ്ര. മാത്യു ജോസഫ്‌ നേതൃത്വം കൊടുക്കുന്നതുമാണ്‌. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനം ഏപ്രില്‍ പതിനൊന്നാം തീയതി വെള്ളിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 6 മണി വരേയും, പന്ത്രണ്ടാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 6 മണി വരേയും, പതിമൂന്നാം തീയതി ഓശാന ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 6 മണി വരേയുമാണ്‌ ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി (വികാരി) 714 928 0095, ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ (ട്രസ്റ്റി) 310 986 9672), ആനന്ദ്‌ കുഴിമറ്റത്തില്‍ (ട്രസ്റ്റി) 818 939 2487).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.