You are Here : Home / USA News

മദ്യം വിപത്ത് , ആയുര്‍വേദം ദീര്‍ഘായുസ്സിന്; കേരളാ അസോസിയേഷന്റെ സീനിയര്‍ ഫോറം വിജയകരം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, March 29, 2014 11:44 hrs UTC

 

ഡാലസ്: മലയാളിയുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യപാനം അതിരുകടക്കുന്നതായി പഠനങ്ങള്‍. ഇന്ത്യയില്‍ കൂടുതല്‍ മദ്യ ഉപഭോഗം കേരളത്തിലാണ്. ശാരീരിക, മാനസീക, സാമൂഹിക  അധപതനത്തിലെക്കാണ് മദ്യപാനതിന്റെ ദുരുപയോഗം മലയാളികളെ കൊണ്ടെത്തിക്കുന്നത്.   മദ്യത്തിന്റെ അമിതോപയോഗം   ലിവര്‍  സീറോസിസ്, ലിവര്‍ കാന്‍സര്‍, പ്രമേഹം , രക്ത സമ്മര്‍ദം  എന്നീ   രോഗങ്ങള്‍ക്കും കാരണമാകും.

ഡാലസില്‍    ആഭിമുഖ്യത്തില്‍ കേരള അസോസിയേഷന്റെയും    ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും  സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സീനിയേഴ്‌സ് ഫോറം പരിപാടിയിലാണ് ഡാലസ് ടിമ്പര്‍ലോണ്‍ ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിദഗ്ദന്‍ ഡോ. തോമസ് വര്‍ഗീസ് കൊച്ചുപറമ്പില്‍  M. D  ഈ മേഖലയിലെ പ്രശ്‌നങ്ങളെ പറ്റി ക്ലാസ്സെടുത്തു സംസാരിച്ചത്.

പൂര്‍ണ്ണ മദ്യ വിമുക്തി നേടാന്‍ ഡീടോക്‌സിഫിക്കേഷന്‍ പോലുള്ള ചികിത്സാ രീതികള്‍ വിജയപ്രദമാണ്. മദ്യത്തിനോട് വിരക്തി തോന്നുവാനുള്ള മരുന്നുകളും ലഭ്യമാണ്.   ഡീടോക്‌സിഫിക്കേഷനു ശേഷം പുനരധിവസിപ്പിക്കല്‍ പദ്ധതികള്‍ മദ്യത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സഹായിക്കും.കൗണ്‍സലിംഗ്, മാനസിക പിന്തുണ നല്‍കല്‍, പരിചരണം, ആരോഗ്യ പരിപാലനം തുടങ്ങിയവടങ്ങിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരി കോട്ടക്കല്‍  ആര്യവൈദ്യശാലയിലെ  മുന്‍ ഫിസിഷ്യന്‍    ഡോ. ബീന പൌലോസ്, BAMS ആരോഗ്യപരിപാലനത്തിലെ  ആയ്യുര്‍വേദ ചികിസ്താരംഗത്തെ  രീതികളെ പറ്റി പ്രതിപാദിച്ചു ക്ലാസ്സ് നയിച്ചു  . ആയുര്‍ വേദം  ആയുസ്സിന്റെ വേദമാണ്.   രോഗത്തെയല്ല രോഗിയെയാണ്  ആയുര്‍വേദത്തില്‍  ചികിസ്തിക്കുന്നത്.  ചിട്ടയായ ദിനചര്യയും, ഭക്ഷണവും , വ്യായാമവും , ഉറക്കവും ആയുര്‍വേദത്തില്‍ ഊന്നല്‍ നല്കുന്നു. രോഗത്തെ പ്രതിരോധിക്കുകയാണ് രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ ഫലപ്രദം. ഡോ. ബീന  വിവരിച്ചു.  തുടര്‍ന്ന്  ചോദ്യോത്തരപരിപാടി നടന്നു.  വിവിധ പ്രശനങ്ങല്ക്കുള്ള ആയുര്‍വേദ പ്രതിവിധിയും ചോദ്യോത്തര വേളയില്‍  ചര്‍ച്ചചെയ്യപ്പെട്ടു.

റിട്ടയര്‍മെന്റ് ജീവിതത്തില്‍ മലയാളി സമൂഹം നേരിടുന്ന പ്രശ്‌നനങ്ങളെ ക്കുറിച്ച്  തുടര്‍ന്ന് ഡോ. സി പി മാത്യു  നയിച്ച പ്രത്യേക സെഷനില്‍  നയിച്ചു. ശാരീരിക മാനസീക ആരോഗ്യത്തിനു മുന്‍തൂക്കം നല്കിയുള്ള  ദിനചര്യകളുടെ ആവശ്യകത  ആദേഹം വിവരിച്ചു. മുതിര്‍ന്ന പൌരന്മാര്‍ക്ക് വേണ്ടി നടത്തിയ സീനിയേഴ്‌സ് ഫോറത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.

അസോസിയേഷന്‍ പ്രസിഡണ്ട് ബാബു മാത്യു സ്വാഗതവും, സെക്രട്ടറി റോയ് കൊടുവത്ത് കൃതജ്ഞതയും പറഞ്ഞു.  ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെക്രട്ടറി ഐ വര്‍ഗീസ് അതി ഥികളെ സദസ്സിനു പരിചയപ്പെടുത്തു.  യൂത്ത് ഡയറക്ടര്‍ ടിഫനി  ആന്റണിയുടെ നേതൃത്വത്തില്‍ 
സംഗീത പരിപാടി തുടര്‍ന്ന്  സദസ്സില്‍ നടന്നു. ഉച്ച ഭക്ഷണത്തോടെയാണ് സെമിനാര്‍ സമാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.