You are Here : Home / USA News

അന്താരാഷ്ട്ര ഏകദിന ഉപവാസ പ്രാര്‍ത്ഥന മാര്‍ച്ച്‌ 27-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 27, 2014 08:16 hrs UTC

അനര്‍ത്ഥങ്ങളും ആകുലങ്ങളും അപകടങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ സഭാവ്യത്യാസമില്ലാതെ അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി എക്യൂമെനിക്കല്‍ ശുശ്രൂഷയായ ഇന്റര്‍ ഡിനോമിനേഷനല്‍ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ്‌ ഓഫ്‌ യൂ.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ മാസം 27-ന്‌ രാവിലെ 10 മുതല്‍ 28-ന്‌ രാവിലെ 10 വരെ വരെ അന്താരാഷ്ട്ര ഏകദിന ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെടുന്നു.

ആഗോള സുവിശേഷകനും സൗഖ്യദായക ശുശ്രൂഷകനുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌, റ്റാപ്പന്‍ ഇന്റര്‍ ഡിനോമിനേഷനല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ നയിക്കുന്ന പ്രസ്‌തുത ഉപവാസ പ്രാര്‍ത്ഥന ആഗോളവ്യാപകമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നു. 2014 ജനുവരിയില്‍ നടത്തപ്പെട്ട പ്രഥമ അന്താരാഷ്ട്ര ഏകദിന ഉപവാസപ്രാര്‍ത്ഥനയില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള സഹോദരങ്ങള്‍ പങ്കെടുത്ത്‌ അനുഗഹീതരായി എന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

www.christchurchny.com/fasting_prayer_livestream എന്ന്‌ ലോഗിന്‍ ചെയ്‌ത്‌ തത്സമയ സംപ്രേക്ഷണത്തിലൂടെ ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ കുളങ്ങര 914 400 3628.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.