You are Here : Home / USA News

വേനല്‍ക്കാലം വരവായി:- തണുത്ത ദാഹജലവുമായി ഡാളസ്സില്‍ സാല്‍വേഷന്‍ ആര്‍മി രംഗത്ത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 22, 2013 10:59 hrs UTC

ഡാളസ് : ജൂണ്‍ 21 വെള്ളിയാഴ്ചയാണ് ഔദ്യോഗീകമായി വേനല്‍ക്കാലം ആരംഭിച്ചത്. സൂര്യതാപത്തിന്റെ കാഠിന്യം ഇതിനകം തന്നെ നോര്‍ത്ത് ടെക്‌സസ്സില്‍ അനുഭവപ്പെട്ടു തുടങ്ങി. താപനില തൊണ്ണൂറിനും, നൂറിനും ഇടയില്‍ ആഴ്ചയുടെ ആരംഭം മുതല്‍ രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. വരും ദിവസങ്ങളില്‍ കഠിനമായ ചൂടും, വരള്‍ച്ചയും അനുഭവപ്പെടുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്ക് വേനല്‍ചൂടിനെ അല്പമെങ്കിലും, പ്രതിരോധിക്കാന്‍ അവസരമൊരുക്കി കൊണ്ടു സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്ലില്‍ 15 കൂളിംഗ് സ്റ്റേഷനുകളാണ് സാല്‍വേഷന്‍ ആര്‍മി തുറന്നിരിക്കുന്നത്. ഇവിടെ അല്പനേരം വിശ്രമിക്കുന്നതിനും, സൗജന്യമായി തണുത്ത ജലം ലഭിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞതായി സാല്‍വേഷന്‍ ആര്‍മി സോഷ്യല്‍ സര്‍വ്വീസ് സെന്റര്‍ അസിസ്റ്റന്റ് ഓപ്പറേഷന്‍ ഡയറക്ടറും ജെഫ് അപ്പര്‍മാന്‍ അറിയിച്ചു. എല്ലാദിവസവും രാവിലെ 9 മുതല്‍ 5വരെ പ്രവര്‍ത്തിക്കുന്ന പതിമൂന്നും, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കൂളിംഗ് സ്റ്റേഷനുകളാണ് തുറന്നിരിക്കുന്നത്. സാമൂഹ്യ സേവനരംഗത്ത് സജ്ജീവമായ് രംഗത്തുള്ള സാല്‍വേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനം ഇന്ത്യന്‍ പ്രവാസിസംഘടനകളും, നേതാക്കന്മാരും മാതൃകയായി സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണ്.

AT A GLANCE: Salvation Army cooling stations The 13 cooling stations in area community centers are open from 9 a.m. to 5 p.m. weekdays. The cooling stations in the shelters in

Dallas

(Harry Hines Boulevard) and Fort Worth (E. Lancaster Avenue) are open 24 hours a day, seven days a week. The stations provide a cool place to stay during hot daytime hours, ice-cold water to help people stay hydrated, and survival tips for hot temperatures.

 

DALLAS COUNTY Northwest of Downtown 5302 Harry Hines Blvd. (214) 424-7000 East Oak Cliff 1007 Hutchins Road (214) 941-7404 Irving 250 East Grauwyler Road (972) 438-6553 Love Field Area 6500 Harry Hines Blvd. (214) 956-6025 Pleasant Grove 8341 Elam Rd. (214) 398-6619 Oak Cliff 1617 W. Jefferson (214) 941-5911 or (214) 941-5914 Garland 451 W. Ave. D (972) 272-4531

DENTON COUNTY Denton 1508 East McKinney St. (940) 566-3800 Lewisville 207 Elm Street (972) 353-9400 COLLIN COUNTY McKinney 600 Wilson Creek Pkwy (972) 542-6694 Plano 3528 E. 14th (972) 423-8254 TARRANT COUNTY Arlington 712 W. Abram (817) 860-1836 Fort Worth 1855 E. Lancaster Ave. (817) 344-1811 North Fort Worth 3023 NW 24th St (817) 624-3111 or (817) 624-1637

ELLIS COUNTY Waxahachie 620 Farley St. (972) 937-7727

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.