You are Here : Home / USA News

ബാവയുടെ വിയോഗത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Tuesday, March 25, 2014 10:40 hrs UTC

 
 
ന്യൂയോര്‍ക്ക്: അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ ഐവാസ് ഒന്നാമൻ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തിൽ ഫൊക്കാന അഗാധമായ ദുഃഖം രേഖപ്പെടുത്തി.
 
പരിശുദ്ധ ബാവയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായി ഫൊക്കാനക്കു വേണ്ടി പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ അയച്ച അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
 
വാര്‍ത്ത: മാത്യു മൂലേച്ചേരില്‍

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.