You are Here : Home / USA News

പാത്രിയര്‍ക്കീസ്‌ ബാവയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, March 24, 2014 09:52 hrs UTC

യോങ്കേഴ്‌സ്‌ (ന്യൂയോര്‍ക്ക്‌): സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഐസക്‌ പൈലി കോര്‍ എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ആയിരുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാക്കാ പത്രിയര്‍ക്കീസ്‌ ബാവയുടെ ദേഹവിയോഗത്തില്‍ ഇടവകയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

സെക്രട്ടറി അനുശോചന പ്രമേയം പ്രമേയം അവതരിപ്പിക്കുകയും തുടര്‍ന്ന്‌ ഷെവലിയാര്‍ ഇട്ടന്‍ ജോര്‍ജ്ജ്‌ പാടിയേടത്ത്‌, ബാബു തുമ്പയില്‍, ജോര്‍ജ്ജ്‌ മാത്യു, പൗലോസ്‌ വര്‍ക്കി, മഹിളാ സമാജത്തിനു വേണ്ടി തങ്കമ്മ എബ്രഹാം, സണ്ടേ സ്‌കൂളിനു വേണ്ടി ടീന വെല്‍വിന്‍, മലങ്കര ടി.വി.ക്കുവേണ്ടി ഏലിയാസ്‌ ടി. വര്‍ക്കി എന്നിവര്‍ ബാവയെ അനുസ്‌മരിച്ചു സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു.

പാത്രിയര്‍ക്കീസ്‌ ബാവയുടെ കബറടക്ക ശുശ്രൂഷകള്‍ സിറിയയില്‍ നിന്ന്‌ തത്സമയം മലങ്കര ടി.വി. സംപ്രേക്ഷണം ചെയ്യുന്നു.

http://malankara.tv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.