You are Here : Home / USA News

മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ നവസാരഥികള്‍

Text Size  

Story Dated: Wednesday, March 19, 2014 10:28 hrs UTC

Jeemon Ranny
 

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ 2014-2017 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം കൊടുക്കുന്നു.

പ്രസിഡന്റ് : റൈറ്റ്.റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പാ, നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധിപന്‍.
വൈസ് പ്രസിഡന്റ്: റവ.ഷാജി തോമസ്, സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്, ഷിക്കാഗോ.
സെക്രട്ടറി :റെജി ജോസഫ്, സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ന്യൂജേഴ്‌സി.
ട്രഷറര്‍: മാത്യൂസ് തോമസ്, സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ഫ്‌ളോറിഡാ.
ഭദ്രാസന അസംബ്ലി പ്രതിനിധി: ലാജി തോമസ്, ലോംഗ് ഐലന്റ് മാര്‍ത്തോമ്മാ ചര്‍ച്ച്, ന്യൂയോര്‍ക്ക്.

ആരാധന, പഠനം, സാക്ഷ്യം, സേവനം എന്നീ ചതുര്‍ മുഖ ലക്ഷ്യങ്ങളെ ആസ്പദമാക്കി 1933-ല്‍ ആരംഭിച്ച മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍, യുറോപ്പ്, പശ്ചാത്തലത്തിലും കൂടുതല്‍ കര്‍മ്മോത്സുകതയോടെ തുടരുവാന്‍ ആവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍  നവ നേതൃത്വം അക്ഷീണം പരിശ്രമിക്കുന്നതാണ്. പ്രസ്തുത പദ്ധതികള്‍ മാര്‍ത്തോമ്മാ സഭയുടെ നവീകരണ ദര്‍ശനങ്ങളില്‍ അടിയുറച്ചു നിന്നു കൊണ്ടുള്ളതും പ്രവാസി വിശ്വാസ സമൂഹത്തിലെ യുവജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതും ആയിരിക്കുമെന്നു പുതിയ ഭാരവാഹികള്‍ പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.