You are Here : Home / USA News

സി.എസ്‌.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ന്യൂയോര്‍ക്കില്‍ വമ്പിച്ച സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 12, 2014 10:16 hrs UTC

ന്യൂയോര്‍ക്ക്‌: ദക്ഷിണേന്ത്യ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായി 2014 ജനുവരി മാസത്തില്‍ അഭിഷിക്‌തനായതിനുശേഷം ഹ്രസ്വസന്ദര്‍ശനത്തിനായി നോര്‍ത്ത്‌ അമേരിക്കയിലെത്തിയ സി.എസ്‌.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ്‌ റൈറ്റ്‌ റവ. തോമസ്‌ കെ. ഉമ്മന്‌ ന്യൂയോര്‍ക്കിലുള്ള സി.എസ്‌.ഐ സീഫോര്‍ഡ്‌ ദേവാലയത്തില്‍ വെച്ച്‌ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി.

1994 - 1997 കാലയളവില്‍ സീഫോര്‍ഡ്‌ ഇടവക വികാരിയായും, ന്യൂയോര്‍ക്ക്‌ സെന്റ്‌ തോമസ്‌ എക്യുമെനിക്കല്‍ പ്രസിഡന്ഥായും, നോര്‍ത്ത്‌ അമേരിക്കന്‍ സി.എസ്‌.ഐ കൗണ്‍സിലിന്ഥെ പ്രഥമ വൈസ്‌ പ്രസിഡന്ഥായും സേവനം അനുഷ്‌ഠിച്ചിട്ടുള്ള ബിഷപ്പിന്റെ ഈ നിയോഗം അമേരിക്കയിലുള്ള മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി മാറിയിരിക്കയാണ്‌. എപ്പിസ്‌കോപ്പല്‍ ബിഷപ്പ്‌ റൈറ്റ്‌ റവ. ജോണ്‍സി ഇട്ടി തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ടൈറ്റസ്‌ മോര്‍ യല്‍ദോ അനുഗ്രഹപ്രഭാഷണം നല്‍കി.

മദ്ധ്യകേരള മഹായിടവകയുടെ ദ്വിശതാബ്‌ധിയോടനുബന്‌ധിച്ചുള്ള പ്രത്യേക ലഘുലേഖയുംതദവസരത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. ദ്വിശതാബ്‌ദിയുടെ വിവിധ പദ്ധതികള്‍ക്കു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഔപചാരിക ഉല്‍ഘാടനവും ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‍ നിര്‍വ്വഹിക്കുകയുണ്ടായി. സി.എസ്‌.ഐ സീഫോര്‍ഡ്‌ ഇടവകയോടൊപ്പം സി.എസ്‌.ഐ ജൂബിലി മെമ്മോറിയല്‍ ചര്‍ച്ച്‌, സി.എസ്‌.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ഹഡ്‌സണ്‍വാലി, ഇമ്മാനുവേല്‍ സി.എസ്‌.ഐ ചര്‍ച്ച്‌, ഫിലഡല്‍ഫിയ എന്നീ ഇടവകകള്‍ സംയുക്‌തമായാണ്‌ ഈ സ്വീകരണ സമ്മേളനത്തിന്‌ വേദി ഒരുക്കിയത്‌.

വിവിധ ഇടവകകളേയും ക്രൈസ്‌തവ സമൂഹങ്ങളേയും പ്രതിനിധീകരിച്ച്‌ ചെറിയാന്‍ ഏബ്രഹാം, കുര്യന്‍ റ്റി. ഉമ്മന്‍, കോശി ജോര്‍ജ്‌, ജോര്‍ജ്‌ പൈലോ ഡേവിഡ്‌, . കോശി കെ. വര്‍ഗീസ്‌,. ജോര്‍ജ്‌ ഡേവിഡ്‌, റവ. ഫാദര്‍ തോമസ്‌ പോള്‍, റവ. ജോജി കെ. മാത്യു, റവ. നൈനാന്‍ സഖറിയ, റവ. ഷാജന്‍ വി. ഡാനിയേല്‍, റവ. സി. എം. ഈപ്പന്‍, റവ. റോബിന്‍ കെ. പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സീഫോര്‍ഡ്‌ ഇടവകയായുള്ള മംഗളപത്രം വൈസ്‌ പ്രസിഡന്റ്‌ പി.സി. ജേക്കബും, പ്രത്യേക ഉപഹാരം ട്രഷറര്‍.തോമസ്‌ ഡാനിയേലും തിരുമേനിക്ക്‌ സമ്മാനിച്ചു. ആതിഥ്യമരുളിയ ഇടവകകളുടെ ഗായകസംഘങ്ങളുടെ പ്രത്യേക ഗാനാലാപവും, സീഫോര്‍ഡ്‌ യൂത്ത്‌ബാന്റ്‌ തോമസ്‌ ജെ. പായിക്കാട്‌, ലിയാന്‍ മംഗലത്ത്‌ എന്നിവരുടെ ഗാനങ്ങളും ഈ ചടങ്ങിന്റെ മനോഹാരിത വര്‍ദ്ധിപ്പിച്ചു. ഇടവക വികാരി റവ. സാമുവേല്‍ ഉമ്മന്‍ സ്വാഗതവും, സെക്രട്ടറി മാത്യു ജോഷ്വ നന്ദിയും അറിയിച്ചു. ജോയിന്റ്‌ കണ്‍വീനര്‍ ജോഫ്രി ഫിലിപ്പും, രേഖാ സാമുവേലും എം.സി. മാരായി പരിപാടികള്‍ നിയന്ത്രിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.